റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാളം പ്രസാധകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ഇതിന്റെ ഭാഗമായി ‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളി അറിയിച്ചു.
വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് മലയാളം ഉള്‍പ്പെടെയുളള പ്രസിദ്ധീകരണങ്ങള്‍ പ്രവാസി സമൂഹത്തെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനാണ് ചാലഞ്ചില്‍ പങ്കാളികളാകുന്നത്. മീഡിയാ ഫോറം ലൈബ്രറിയിലേക്ക് 500 റിയാലിന്റെ പുസ്തകങ്ങള്‍ വാങ്ങും. ഒക്‌ടോബര്‍ 5ന് വൈകീട്ട് 8.30ന് മീഡിയാ ഫോറം പ്രവര്‍ത്തകരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയില്‍ പുസ്തക മേളയിലെ മലയാളം പ്രസാധകരുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കും.
‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ ഏറ്റെടുക്കാന്‍ സന്നദ്ധരായ വ്യക്തികളും പ്രവാസി കൂട്ടായ്മകളെയും പരിപാടിയില്‍ പങ്കെടുക്കണമെന്നും മീഡിയാ ഫോറം അറിയിച്ചു.
‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ പ്രവാസി സമൂഹം ഏറ്റെടുക്കണമെന്ന് സൗദിടൈസ് കഴിഞ്ഞ ദിവസം https://sauditimesonline.com/international-book-fair-book-buying-challenge/ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മീഡിയാ ഫോറം പ്രവാസി കൂട്ടായ്മകള്‍ക്ക് മാതൃകയായി ചാലഞ്ച് ഏറ്റെടുത്തത്. കൂടുതഫ പ്രവാസി സംഘടനകള്‍ വരും ദിവസങ്ങളില്‍ പുസ്തകങ്ങള്‍ വാങ്ങന്‍ പുസ്തകമേളയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.