Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

റിഫ ലീഗ് ഒക്‌ടോ. 7ന് തുടക്കം

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ)യില്‍ രജിസ്റ്റര്‍ ചെയ്ത 32 ടീമുകളില്‍ ‘സി’ ഡിവിഷന്‍ ലീഗ് തുടങ്ങുന്നു. ഇതോടെ 6 മാസം റിയാദിലെ കാല്‍പ്പന്തു പ്രേമികള്‍ക്കു ഉത്സവകാലമാകും. 8 ടീമുകള്‍ മത്സരിക്കും.

റിയാദ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി, പി.എസ്. വി, പ്രവാസി എഫ് സി, ഷൂട്ടേഴ്‌സ് കേരള, റെഡ് സ്റ്റാര്‍എഫ് സി, മാര്‍ക്ക്എഫ് സി, മന്‍സൂര്‍ റബീഅ എഫ് സി, അറേബ്യന്‍ ചാലജേഴ്‌സ് എഫ് സി എന്നി ടീമുകളാണ് മാറ്റുരക്കുക. ഓരോ ടീമിനും ഗ്രൂപ്പിലെ എല്ലാ ടീമുകളുമായും മത്സരിക്കേണ്ടി വരും. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരെ ബി ഡിവിഷനിലേക്ക് കയറ്റം കിട്ടും.

ഒക്‌ടോബര്‍ 7ന് ‘സി’ ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കും. ഫിഫാ വേള്‍ഡ് കപ്പിന് ശേഷം തുടര്‍ന്നുള്ള ബി, എ ഡിവിഷന്‍ മത്സരങ്ങളും അരങ്ങേറും. വേള്‍ഡ് കപ്പിന് മുന്നോടിയായി സി ഡിവിഷന്‍ മത്സരങ്ങള്‍ തീര്‍ക്കുന്ന രീതിയിലാണ് സമയങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഖുറൈസ് റോഡിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം രണ്ടു ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ നടക്കുകയെന്ന് റിഫ സെക്രട്ടറി സൈഫു കരുളായി അറിയിച്ചു.

അബുല്‍കരീം പയ്യനാട് (ടൂര്‍ണമെന്റ് കണ്‍വീനര്‍), ബഷീര്‍ കാരന്തൂര്‍, ജുനൈസ് വാഴക്കാട് (ജോയിന്റ് കണ്‍വീനര്‍), ശരീഫ് കാളികാവ് (റഫറി പാനല്‍) നാസര്‍ മാവൂര്‍ (ഗ്രൗണ്ട് ക്രമീകരണം) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top