Sauditimesonline

1 WAFA
നിറങ്ങളുടെ പൂക്കാലമൊരുക്കി കുട്ടിപ്പട; റിയാദില്‍ കേളി കുടുംബവേദി 'ജ്വാല' ജ്വലിച്ചു

സത്യാനന്തരകാലത്ത് പ്രണയവും മനുഷ്യനും ഇല്ലാതായി: ശിഹാബുദ്ദീന്‍ പൊയിത്തുംകടവ്

റിയാദ്: എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അതിരുങ്കലിന്റെ ഗ്രിഗര്‍ സാംസയുടെ കാമുകി പ്രകാശനം ചെയ്തു. കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയിത്തുംകടവ് ചില്ല സര്‍ഗ വേദി പ്രതിനിധി സുരേഷ് ലാലിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാള വിഭാഗത്തില്‍ ശ്രദ്ധ നേടിയ കഥാ സമാഹാരമാണ് ഇത്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് സ്റ്റാളില്‍ നടന്ന പരിപാടിയില്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

കമ്പോളവത്ക്കരണവും ആത്യന്തികമായി ലാഭം മാത്രം ഒരു സത്യമായി മാറുന്ന പോസ്റ്റ് ട്രൂത്ത് കാലത്ത് പ്രണയവും മനുഷ്യന്‍ തന്നെയും ഇല്ലാതായി പോകുന്ന ദുരന്തത്തെയാണ് ഗ്രിഗര്‍ സാംസയുടെ കാമുകി ആവിഷ്‌കരിക്കുന്നതെന്ന് ശിഹാബുദ്ദീന്‍ പൊയിത്തുംകടവ് പറഞ്ഞു.

ലളിതമായി പുതിയ കാലത്തെ ആവിഷ്‌കരിക്കാന്‍ കഥക്ക് കഴിഞ്ഞു. ഈ കഥ കൂടുതല്‍ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കേണ്ടതുണ്ട്. നല്ല വായനക്കാര്‍ക്ക് ഫ്രാന്‍സ് കാഫ്കയുടെ മെറ്റമോര്‍ഫോസിസ് രൂപാന്തരീകരണം പരിചിതമാണ്. മിഡില്‍ ഈസ്റ്റില്‍ ജീവിക്കുന്ന മലയാളി എഴുത്തുകാര്‍ ഭാഷയ്ക്ക് നല്‍കുന്ന സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഇബ്രാഹിം സുബഹാന്‍, പ്രതാപന്‍ തായാട്ട്, ബീന ഫൈസല്‍, ഷിബു ഉസ്മാന്‍, പ്രമോദ് കോഴിക്കോട്, ഹണി വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് എം ഡി മനോഹര്‍ സ്വാഗതവും ജോസഫ് അതിരുങ്കല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top