Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പത്തനംതിട്ട ബാലജന സംഗമം ശിശുദിനാഘോഷം

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം കുട്ടികളുടെ വിഭാഗം പത്തനംതിട്ട ജില്ലാ ബാലജന സംഗമം (പിജെബിസ്) ശിശുദിനം ആഘോഷിച്ചു. ലക്കി ദര്‍ബാര്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബാലജന സംഗമം പ്രസിഡന്റ് സെറ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പിജെസ് പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം ഉദ്ഘാടനം ചെയ്തു. ആഹദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷാജ വേങ്ങശ്ശേരി മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരി സന്തോഷ് നായര്‍, വൈസ് പ്രസിഡന്റ് മാത്യു തോമസ്, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, വൈഷ്ണവി വിനോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഡ്രോയിംഗ്, കളറിംഗ് മത്സരങ്ങള്‍, സംഘ ഗാനം, ദേശഭക്തി ഗാനം, ടാബ്ലോ തുടങ്ങി കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി. ജോവന്ന ജോണ്‍, ആബേല്‍ ബൈജു, ശിവാനി വിനോദ്, ഓസ്റ്റിന്‍ എബി, ഏദന്‍ മനോജ്, ഇവാനിയ ജോര്‍ജ്, നിവേദ് അനില്‍ കുമാര്‍, അമേലിയ ജോര്‍ജ്, നിവേദ്യാ അനില്‍ കുമാര്‍, ജൊവാന്‍ ജെനി, ശ്രെയ ജോസഫ്, ഹന്ന ഷിജോയ്, നുഹയാ നജീബ്, ഇവാന ആന്‍ ജോസഫ്, ജോവാന സതീഷ്, ജറോം, വിനായക്, അനിഷ്‌ക ഷാലു, ഗ്ലാഡിസ് എബി എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ ജോസഫ് വര്‍ഗീസ് പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ആയിരുന്നു. ബാലജന സംഗമം ജനറല്‍ സെക്രട്ടറി ബെനീറ്റ ആന്‍ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോണ്‍ എബി സ്വാഗതവും അക്ഷല്‍ ഷാലു നന്ദിയും പറഞ്ഞു. മൗറീന്‍ അബീഷ് അവതാരികയായിരുന്നു. എന്‍ ഐ ജോസഫ്, ജയന്‍ നായര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

വര്‍ഗീസ് ഡാനിയല്‍, ഷറഫ് പത്തനംതിട്ട, ജിയ അബീഷ്, ജോര്‍ജ് ഓമല്ലൂര്‍ എന്നിവര്‍ കലാപരിപാടികള്‍ ചിട്ടപ്പെടുത്തി. യമുന വേണു, ലിയ ജനി, കൂടാതെ വിലാസ് കുറുപ്പ്, മനോജ് മാത്യു, ദിലീപ് ഇസ്മായില്‍, രഞ്ജിത് മോഹന്‍, സുശീല ജോസഫ്, ദീപിക സന്തോഷ്, എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top