
റിയാദ്: സിപിഐഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ അന്‍പത്തി മൂന്നാം ചരമവാര്‍ഷികം ആചരിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

ജനങ്ങളുടെ നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരില്‍ നിരവധി പോലീസ് മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും, നീണ്ട ജയില്‍ വാസത്തിനും ഇരയായവാരാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. അത്തരത്തില്‍ മര്‍ദ്ദനമേറ്റ പ്രസ്ഥാനം ഭരണം കയ്യാളുമ്പോള്‍ ജനസൗഹൃദപരമായ രീതിയില്‍ പോലീസിനെ നയിക്കാന്‍ ഇടത് സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈകൊണ്ടു. 2016 മെയ് മുതല്‍ 2025 സെപ്തംബര്‍ വരെ 144 പൊലീസുകാരെയാണ് വിവിധ നടപടികളുടെ ഭാഗമായി സേനയില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. അത്തരത്തിലൊരു നടപടി യുഡിഎഫ് നേതൃത്വം നല്‍കിയിട്ടുള്ള ഭരണത്തിലുണ്ടായിട്ടില്ല.

ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷക സംവിധാനമായി കേരള പൊലീസ് മാറി. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ പോലീസും കേരളത്തിന്റേതാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സേനയെ ആകെ മോശമാക്കി ചിത്രീകരിക്കുകയാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ചെയ്യുന്നതെന്നും അനുസ്മരണത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, ചില്ല സഹ കോര്‍ഡിനേറ്റര്‍ നാസര്‍ കാരക്കുന്ന്, കുടുംബ വേദി പ്രസിഡണ്ട് പ്രിയ വിനോദ്, കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ നൗഫല്‍ സിദ്ധീഖ്, പ്രദീപ് ആറ്റിങ്ങല്‍ എന്നിവര്‍ അനുസ്മരിച്ചു സംസാരിച്ചു. കുടുംബ വേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും രക്ഷാധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത് നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






