Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

ഹറം സന്ദര്‍ശിക്കുന്നവര്‍ക്ക് അനുമതിപത്രം ആവശ്യമില്ല

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനിയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാന്‍ അനുമതി പത്രം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം. എന്നാല്‍ ഉംറ നിര്‍വഹിക്കുന്നതിനും മദീനയിലെ റൗദാ ശരീഫില്‍ നിസ്‌കരിക്കുന്നതിനും പെര്‍മിറ്റ് ആവശ്യമാണ്. റമദാന്‍ മാസത്തില്‍ ഉംറ ചെയ്യുന്നതിനുള്ള പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹറം പള്ളികളില്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും പിന്‍വലിച്ചതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹറമും പരിസരവും മാറി.

അതിനിടെ, 24 മണിക്കൂറിനിടെ സൗദിയില്‍ 279 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 645 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരിച്ചു. രാജ്യത്തെ 13 പ്രവിശ്യകളില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 86 പേര്‍ക്കാണ് റിയാദില്‍ പുതുതായി രോഗം ബാധിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top