റിയാദ്: കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ സന്തോഷം പങ്കുവെച്ച് റിയാദിലെ ആരാധകര്‍. ചാക്കോച്ചന്‍ ലൗവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് കൂട്ടായ്മയാണ് സില്‍വര്‍ ജൂബിലി ആഘോഷിച്ചത്.
സാംസ്‌കാരിക സമ്മേളനം ഡോ. ആമിന സെറിന്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഫ്‌സല്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. പ്രഡിന്‍ അലക്‌സ് കൂട്ടായ്മയെ പരിചപ്പെടുത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുകാട്, അയൂബ് കരൂപ്പടന്ന, സുരേഷ് ശങ്കര്‍, ഡോ: അബ്ദുല്‍ നാസര്‍, റാഫി പാങ്ങോട്, മൈമൂന അബ്ബാസ്, ജോണ്‍സണ്‍ മാര്‍ക്കോസ്, തസ്‌നീം റിയാസ്, അലക്‌സ് തോമസ്, റസല്‍, ശബാന ആന്‍ഷദ്, ഡൊമനിക് സവിയോ, നബീല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സാബു നൗഷാദ് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു. കലാ പരിപാടികള്‍ക്ക് തങ്കച്ചന്‍ വര്‍ഗീസ്, ഷാന്‍ പെരുമ്പാവൂര്‍, അല്‍താഫ് കാലിക്കറ്റ്, തസ്‌നീം റിയാസ്, ഷാജഹാന്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.