Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

ആഘോഷ തിളക്കത്തില്‍ അണിചേരാന്‍ പി.എം.എഫ്; സൗദി ദേശീയദിനത്തില്‍ വിപുലമായ പരിപാടികള്‍

റിയാദ്: സൗദി ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 3ന് രാവിലെ 9.00ന് റിയാദ് മന്‍സൂറയിലെ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സര വിജയികളെ ചടങ്ങില്‍ ആദരിക്കും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാഹിത്യാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ അര്‍ഹരായവര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം തുടരും. കേരളത്തിലെ 14 ജില്ലകളിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്‍ പ്രവാസികളായ വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്യും. അഞ്ച് ലക്ഷത്തിലേറെ രൂപ ചികിത്സാ സഹായം വിതരണം ചെയ്തതായും പി.എം.എഫ് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജി. വേണുഗോപാല്‍ (കോഡിനേറ്റര്‍), ബിനോയ് മത്തായി (ജനറല്‍ സെക്രട്ടറി), നൗഷാദ് യാക്കൂബ് (ആക്ടിങ് പ്രസിഡന്റ്), സഫീര്‍ അലി (മീഡിയ കണ്‍വീനര്‍), നാസര്‍ പൂവ്വാര്‍ (വൈസ് പ്രസിഡന്റ്), തൊമ്മികുഞ്ഞ് സ്രാമ്പിക്കല്‍ (പ്രോഗ്രാം കോഡിനേറ്റര്‍), അബ്ദുല്‍ റഷീദ് (സെക്രട്ടറി), സിയാദ് വര്‍ക്കല (ജീവകാരുണ്യ കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top