Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

വേടന്റെ ‘താളം’ മാറും; റിയാദില്‍ ആരവം 2ല്‍ നിന്ന് 16ലേക്ക്

റിയാദ്: ആവേശത്തിന്റെ ‘ആരവം’ മുഴക്കാന്‍ റാപ്പര്‍ വേടന്‍ റിയാദിലെത്തും. ഒക്‌ടോബര്‍ 2ന് നടക്കുമെന്ന് പ്രഖ്യാപിച്ച ‘ആരവം മെഗാ ലൈവ് മ്യൂസിക് ഇവന്റ്’ സാങ്കേതിക കാരണങ്ങളാല്‍ 16നായിരിക്കും നടക്കുക. വൈകീട്ട് 6 മുതല്‍ പുലര്‍ച്ചെ 2 വരെ ദിറാബ് ഡ്രിഫ്റ്റ് പാര്‍ക്കിലാണ് പരിപാടിയെന്ന് സംഘാടകരായ എന്‍ആര്‍കെ ഫോറവും മൂണ്‍ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വേടന് പുറമെ ആര്യ ദയാല്‍, യോഗി ശേഖര്‍, H3M, DJ സിബിന്‍, V-Freek എന്നിവരും മെഗാ ഷോയില്‍ പങ്കെടുക്കും.

വേദിയുടെ പരിസരത്ത് ഗതാഗത മന്ത്രാലയം നടത്തുന്ന റോഡ് നവീകരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീയതി പുനഃക്രമീകരിച്ചത്. നിര്‍മാണ പ്രവൃത്തികള്‍ പ്രദേശത്ത് പൊടിപടലങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാക്കും. ഇത് കാണികള്‍ക്ക് വിഷമം സൃഷ്ടിക്കാന്‍ ഇടയുണ്ട്. ഇതാണ് തീയതി മാറ്റാന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ വിശദീകരിച്ചു. ഒക്ടോബര്‍ രണ്ടിന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് ഒക്ടോബര്‍ 16ലെ പരിപാടിയില്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top