
റിയാദ്: പൊന്നാനിയുടെ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്ത് ‘അഹ്‌ലന്‍ പൊന്നാനി-2025’ റിയാദില്‍ അരങ്ങേറി. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സാംസ്‌കാരികോത്സവത്തില്‍ സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.ജാതി–മത–വര്‍ഗ വിഭജനങ്ങള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്‌കാരമാണ് പൊന്നാനിയുടെ അടിസ്ഥാന സ്വഭാവം. പൊന്നാനിയുടെ ചരിത്രവും സാമൂഹിക ബോധവും മനുഷ്യ സ്‌നേഹവും പ്രതിഫലിച്ച സംഗമം പ്രവാസ ജീവിതത്തിനിടയില്‍ നാട്ടിന്റെ ഭാഷയും കലയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷന്‍ ഗ്ലോബല്‍ കമ്മിറ്റി ട്രഷറര്‍ അടാട്ട് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയ ചെയര്‍മാന്‍ ലബീബ് മാറഞ്ചേരി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകനും ഫൗണ്ടേഷന്‍ റിയാദ് മുഖ്യ രക്ഷാധികാരിയുമായ സലിം കളക്കര, ഡോ. ജയചന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ ആഷിഫ് മുഹമ്മദ്, ട്രഷറര്‍ ഷമീര്‍ മേഘ, വൈസ് ചെയര്‍മാന്‍ അഷ്‌കര്‍ വി, അസ്‌ലം കളക്കര, സുഹൈല്‍ മഖ്ദൂം, എംഎ ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് സ്വാഗതവും പ്രോഗ്രാം ചെയര്‍മാന്‍ അന്‍വര്‍ ഷാ നന്ദിയും പറഞ്ഞു.

ബിസിനസ് രംഗത്തെ പ്രമുഖരായ പൊന്നാനി സ്വദേശിയും കോപിക്‌സ് ഗ്രൂപ്പ് ഉടമയുമായ ഷമീര്‍ മേഘയെ ആദരിച്ചു. ആര്‍കിടെക്ചുറല്‍ എക്‌സലന്‍സ് അവാര്‍ഡ് ആര്‍ട്ടിസ്റ്റിക് കമ്പനി ഉടമ ബാസില്‍ ഇബ്രാഹിം ഏറ്റുവാങ്ങി. പ്രവാസം 30 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നാനിക്കാരെയും ആദരിച്ചു. ദേവിക കലാക്ഷേത്ര അവതരിപ്പിച്ച സ്വാഗതാഞ്ജലി, പൊന്നാനിയെയും ഫൗണ്ടേഷനെയും പരിചയപ്പെടുത്തി വീഡിയോ പ്രദര്‍ശിപ്പിച്ചു.

ഫൗണ്ടേഷന്‍ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കുരുന്നൊത്സവം, ക്ലേ മോഡലിംഗ് മത്സരം, സ്ത്രീകള്‍ക്കായി പായസം മത്സരം എന്നിവയും അരങ്ങേറി. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ കുരുന്നൊത്സവം ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് ഷമീറ ഷമീര്‍ അധ്യക്ഷത വഹിച്ചു. പിസി നിഷ ഷംനാദ്, വനിതാ കമ്മിറ്റി ഭാരവാഹികളായ സാബിറ ലബീബ്, സല്‍മ ഷഫീക്, സഫീറ ആഷിഫ്, ഷിഫാലിന്‍ സാംറൂദ്, തസ്‌നി ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ പ്രമുഖ സിനിമ പിന്നണി ഗായകനും ഗാനരചയിതാവുമായ മണികണ്ഠന്‍ പെരുമ്പടപ്പിന്റെ നേതൃത്വത്തില്‍ ‘ഓഷന്‍ ഓഫ് മ്യൂസിക്’ സംഗീത മേളയും, സൂഫി ഖവാലി ഗായകന്‍ ജാഫര്‍ ആഷിഖിന്റെ ഖവാലി നൈറ്റും അരങ്ങേറി. ‘പോസ് വിത് പൊന്നാനി’ ഫോട്ടോ മത്സരവും സംഘടിപ്പിച്ചു. ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച പുതുവര്‍ഷ കലണ്ടര്‍ രക്ഷാധികാരി ഷംസു പൊന്നാനിക്ക് നല്‍കി ആലംകോട് ലീലാകൃഷ്ണന്‍ നിര്‍വഹിച്ചു. പൊന്നാനിയുടെ ചരിത്രവും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ‘പൊന്നാനി കാഴ്ച’ പ്രദര്‍ശനവും നടന്നു.
ഷഫീക് പിലാക്കല്‍, സാഫിര്‍, ഷഫീക് ശംസുദ്ധീന്‍, മുഫാഷിര്‍, ഉസ്മാന്‍, ഷംസു കളക്കര, അന്‍വര്‍ മൊയ്ദു, സാദിക്ക്, നിസാര്‍ ബോസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാചക വിദഗ്ദരായ രഞ്ജിത്ത് ശ്രീധര്‍, നജുമുദ്ധീന്‍ അദ്ധ്യാപികയായ ഹഫ്‌ന കമര്‍ തുടങ്ങിയവര്‍ വിധികര്‍ത്താക്കളായായിരുന്നു. സജിന്‍ നിഷാന്‍, ഹിബ, നിസാര്‍ ഗുരുക്കള്‍ എന്നിവര്‍ അവതാരകരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






