
റിയാദ്: കാലഘട്ടത്തിനനുസരിച്ച് നൈപുണ്യം വര്‍ധിപ്പിക്കുകയും ആധുനിക സങ്കേതിക വിദ്യകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വേണമെന്ന് പവര്‍ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റി സി എം ഡിയും ഗിന്നസ് ജേതാവുമായ എം എ റഷീദ്. പരമ്പരാഗത രീതി തുടരുന്ന സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും മാറുന്ന കാലത്ത് നിലനില്‍പ്പില്ല. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ ലോകത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ തൊഴിലാളി-മുതലാളി വ്യത്യാസമില്ലാതെ പരിശീലിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എം എ റഷീദിന്റെ നേതൃത്വത്തില്‍ ‘മാറുന്ന കാലവും പുതിയ അവസരങ്ങളും’ എന്ന വിഷയത്തില്‍ മലയാളികള്‍ക്കായി ഫെബ്രുവരി 24 വ്യാഴം രാത്രി 8 മുതല്‍ 11 വരെ റിയാദ് ബത്ഹ അപ്പോളൊ ഡിമോറൊ ഓഡിറ്റോറിയത്തില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒഐസിസി, പവര്‍ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റി സൗദി ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. വാര്‍ത്ത സമ്മേളനത്തില്‍ അഷ്‌റഫ് എറമ്പത്ത്, നാസര്‍കാര, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീര്‍ പട്ടണത്ത്, വഹീദ് വാഴക്കാട്, ഷാജി നിലമ്പൂര്‍, സമീര്‍ മാളിയേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






