കൊച്ചി: ദുബായ്, ഷാര്‍ജ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് കൊവിഡ് റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് അധികൃതര്‍. മലയാളികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് ഇത് അനുഗ്രമാകും. അതേസമയം, യാത്ര ചെയ്യുന്നവര്‍ 48 മണിക്കൂര്‍ മുമ്പുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കൈവശം സൂക്ഷിണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരളത്തില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 2450 രൂപ അടച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഫെബ്രുവരി 22 മുതല്‍ ഇതിന്റെ ആവശ്യമില്ല. എന്നാല്‍ യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ എയര്‍പോര്‍ട്ടില്‍ നിന്നെടുത്ത കൊവിഡ് റാപിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ അറിയിച്ചു. എന്നാല്‍ 18 വയസില്‍ കൂടുതല്‍ പ്രായമുളളവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൊവിഡ് നിയന്ത്രണ വിധേയമാവുകയും കൂടുതല്‍ ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തതിന്റെ പീശ്ചാത്തലത്തിലാണ് നടപടി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.