റിയാദ്: ഇന്ത്യന്‍ എംബസിയില്‍ പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. അംബാസഡര്‍ ഡോ. ഓസാഫ് സഈദ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവന ഏറെ മികച്ചതാണെന്ന് അംബാസഡര്‍ ഡോ ഔസാഫ് സഈദ് പറഞ്ഞു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കാരുടെ നേട്ടങ്ങളും ഇന്ത്യാ-സൗദി ഉഭയകക്ഷ ബന്ധങ്ങളില്‍ നേടാന്‍ കഴിഞ്ഞ സുപ്രധാന ചുവടുവെപ്പുകളും അംബാസഡര്‍ വിശദീകരിച്ചു.
2003 മുതല്‍ സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ നിന്ന് ഏഴ് പേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ നേടാന്‍ കഴിഞ്ഞതായി അംബാസഡര്‍ പറഞ്ഞു. ഇതില്‍ മലയാളികളായ ഷിഹാബ് കൊട്ടുകാട്. ഡോ. സിദ്ദീഖ് അഹമ്മദ് എന്നിവര്‍ ആഘോഷ പരിപാടികളില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ ഭാരത് കോ ജാനിയെ ക്വിസ് മത്സര വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.