Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

പ്രവാസി സാമൂഹിക കൂട്ടായ്മ ഒന്നാം വാര്‍ഷികം

റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജലീല്‍ തേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. പി. പുഷ്പരാജ് മുഖ്യപ്രഭാഷണം നടത്തി.
ട്രഷറര്‍ നെബീല്‍ കല്ലമ്പലം, ചെയര്‍മാന്‍ ഫൂര്‍ ഹരിപ്പാട്, മുഖ്യ രക്ഷധികാരി, അഫ്‌സല്‍ മുല്ലപ്പള്ളി, ഡോ. എസ് അബ്ദുല്‍ അസീസ്, ഷബീര്‍ കളത്തില്‍. മജീദ് ചിങ്ങോലി, ജയന്‍ കൊടുങ്ങല്ലൂര്‍, ഉസ്മാന്‍ വിഴിഞ്ഞം, നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു

ജനറല്‍ സെക്രട്ടറി ഹാസിഫ് കളത്തില്‍ സ്വാഗതവും. ജോയിന്‍ സെക്രട്ടറി മുസ്തഫ ആതവനാട് നന്ദിയും പറഞ്ഞു. ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി.
സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top