റിയാദ്: ഇ അഹമ്മദ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് റിയാദില്‍ ഉജ്വല തുടക്കം. എക്‌സിറ്റ് 18ലെ ഗ്രീന്‍ ക്ലബ് കോര്‍ട്ടില്‍ നടക്കുന്ന ത്രിദിന ടൂര്‍ണ്ണമെന്റ് എയര്‍ ഇന്ത്യാ മാനേജര്‍ വിക്രം ഊജ ഉദ്ഘാടനം ചെയ്തു. കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘ഫെസ്റ്റി വിസ്റ്റ 2021’ പരിപാടിയുടെ ഭാഗമായാണ് മത്സരം. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വെള്ളയും പച്ചയും നിറത്തിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് റിയാദില്‍ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് തുടക്കം കുറിച്ചത്.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, സിന്മാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ കുമാര്‍, ഐ.ബി.സി ക്ലബ് പ്രസിഡണ്ട് രാജീവ്, ഇബ്രാഹിം സുബ് ഹാന്‍, ഉസ്മാനലി പാലത്തിങ്ങല്‍, സലീം അല്‍ മദീന, മുഹമ്മദ് കയ്യാര്‍, ടൂര്‍ണമെന്റ് ഡയറക്ടര്‍ മഖ്ബൂല്‍ മണലൊടി, ടി.വി.എസ് സലാം, സത്താര്‍ കായം കുളം, ഉമ്മര്‍ മുക്കം, സലീം കളക്കര, വിജയന്‍ നെയ്യാറ്റിന്‍ കര, യു.പി.മുസ്തഫ, ജലീല്‍ തിരൂര്‍ എന്നിവര്‍ സംസാരിച്ചു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാഹിദ് ടൂര്‍ണ്ണമെന്റിനെ കുറിച്ച് വിശദീകരിച്ചു. കണ്‍വീനര്‍ അബ്ദുല്‍ മജീദ് പി.സി സ്വാഗതവും സുഹൈല്‍ കൊടുവള്ളി നന്ദിയും പറഞ്ഞു. അബ്ദുല്‍ ഹഖീം അവതാരകനായിരുന്നു. ഫെബിന്‍ പ്രാര്‍ത്ഥന നടത്തി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച കളിക്കാര്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരക്കുന്നുണ്ട്. ഗ്രീന്‍ ക്‌ളബിന്റെ വിശാലമായ അങ്കണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ആദ്യ ദിവസം എത്തിയത്. വ്യാഴം വൈകുന്നേരം 4 മുതല്‍ രാത്രി 12 വരെയും വെള്ളി രാവിലെ 8 മുതല്‍ രാത്രി 12 വരെയും ശനി ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 12 വരെയും മത്സരം നടക്കും. വിജയികള്‍ക്ക് 20,500 റിയാല്‍ െ്രെപസ് മണിയും ട്രോഫിയും സമ്മാനിക്കും. റിയാദിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്‌ളബുകളായ സിന്‍മാര്‍, ഐ.ബി. സി ക്ലബുകളുടെ സഹകരണത്തോടെ ഗ്രീന്‍ ക്ലബിലെ പത്ത് കോര്‍ട്ടുകളിലാണ് മത്സരം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.