കലകളും കാരുണ്യവും കൈകോര്‍ത്ത് ‘അതിജീവനത്തിന്റെ സ്‌നേഹോത്സവം’

റിയാദ്: പ്രവാസി മലയാളി ഫൌണ്ടേഷന്‍ ‘അതിജീവനത്തിന്റെ സ്‌നേഹോത്സവം-2022’ എന്ന പ്രമേയത്തില്‍ കേരള പിറവി ദിനം ആഘോഷിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍, ജീവകാരുണ്യ സഹായ വിതരണം എന്നിവ നടന്നു.

സാംസ്‌കാരിക സമ്മേളനം ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ജോസഫ് അതിരുങ്കല്‍, ഖമര്‍ ബാനു വലിയകത്ത്, സബീന എം സാലി, നിഖില സമീര്‍, സിനിമ പിന്നണി ഗായിക സുമി അരവിന്ദ് എന്നിവര്‍ ഭദ്രദീപം കൊളുത്തി. ലഹരി വിരുദ്ധ ബോധവത്ക്കരുമായി സ്‌കൂട്ടറില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി യുവാക്കളായ അഫ്‌സല്‍, ബിലാല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, സത്താര്‍ കായംകുളം എന്നിവര്‍ ആശംസകള്‍ നേന്നന്നു. ഗായിക സുമി അരവിന്ദിനുള്ള പ്രശംസാ ഫലകം നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ സമ്മാനിച്ചു. മുഖ്യ പ്രയോജകരായ ഇ സി കാര്‍ഗോക്കുള്ള മാനേജിങ് ഡയറക്ടര്‍മാരായ അഷറഫ്, അല്‍ത്താഫ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ധിക്ക് തുവൂര്‍, മുഹമ്മദ് സലിം അര്‍ത്തിയില്‍, റിയാദ് ഹെല്പ് ഡെസ്‌ക് അംഗങ്ങളായ ശരീഖ് തൈക്കണ്ടി, മുഹമ്മദ് സിയാദ്, ബി സുരേന്ദ്ര ബാബു, യൂനുസ് ചാവക്കാട്, ജോണ്‍സണ്‍ മാര്‍ക്കോസ്, സിമി ജോണ്‍സണ്‍, ആന്‍ഡ്രിയ, ആയിരം സ്‌റ്റേജുകള്‍ നിയന്ത്രിച്ച അവതാരകന്‍ സജിന്‍ നിഷാന്‍ എന്നിവര്‍ക്ക് സുമി അരവിന്ദ് ഉപഹാരം സമ്മാനിച്ചു.

ഭാരതീയ നൃത്ത കാലകേന്ദ്രത്തിന്റെ കേരളം ആസ്പദമാക്കി നൃത്ത രൂപം, സിനിമാറ്റിക് ഡാന്‍സ്, ബിന്ദു സാബു ടീച്ചര്‍ ചിട്ടപ്പെടുത്തിയ അറബിക് ഡാന്‍സ എന്നിവ അരങ്ങേറി. ഗായകരായ സുമി അരവിന്ദ്, സജീര്‍ പട്ടുറുമാല്‍, മുഹമ്മദ് കുഞ്ഞു വയനാട്, മുത്തലിബ്, അല്‍ത്താഫ് കാലിക്കറ്റ്, പവിത്രന്‍, ശബാന, തസ്‌നി, ആന്‍ഡ്രിയ ജോണ്‍സണ്‍, അനാമിക സുരേഷ്, നൗഫല്‍ കോട്ടയം, ഫിദ ഫാത്തിമ, ആച്ചി നാസര്‍, ഷമീര്‍ കല്ലിങ്ങല്‍, നേഹ പുഷ്പരാജ്, സഫ ഷിറാസ്, അനാര റഷീദ്, മുഹമ്മദ് സിയാദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നിസാര്‍ ഗുരുക്കള്‍ ലൈവ് ചിത്ര രചന നിര്‍വഹിച്ചു. ജാസ്മിന്‍ റിയാസ് വരച്ച ഗായിക സുമി അരവിന്ദിന്റെ ചിത്രം അവര്‍ക്ക് സമ്മാനിച്ചു.

സ്‌നേഹോത്സവത്തിനു പ്രോഗ്രാം കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ,സലിം വാലിലപുഴ ,ബിനു കെ തോമസ്, പ്രെഡിന്‍ അലക്‌സ്, ജലീല്‍ ആലപ്പുഴ, ബഷീര്‍ കോട്ടയം, റിയാസ് അബ്ദുല്ല, നിസാം കായംകുളം, കെ ജെ റഷീദ്, സവാദ് അയത്തില്‍, സഫീര്‍ അലി, റഫീഖ് വെട്ടിയാര്‍, നാസര്‍ പൂവ്വാര്‍, യാസിര്‍ അലി, ശ്യം വിളക്കുപ്പാറ, ലത്തീഫ് ശൂരനാട്, മുജീബ് കായംകുളം, സിറാജ്, അലി എ കെ റ്റി, നസീര്‍ തൈക്കണ്ടി, സുറാബ്, രാധാകൃഷ്ണന്‍ പാലത്ത്, സമീര്‍ റൈബോക്, ബിജിത് കേശവന്‍, നൗഷാദ്, ധനജ്ഞയ കുമാര്‍, സിമി ജോണ്‍സണ്‍, രാധിക സുരേഷ്, സുനി ബഷീര്‍, ഷാരിബ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷിബു ഉസ്മാന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപറമ്പില്‍ നന്ദിയും പറഞ്ഞു.

Leave a Reply