റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ രണ്ടാം വാര്‍ഷികം പ്രവാസോത്സവം-2022 വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.
സാമൂഹക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലത്തീഫ് തെച്ചി, സിദ്ദീഖ് തുവ്വൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രവാസി സമൂഹിക കൂട്ടായ്മ പ്രവര്‍ത്തകന്‍ ബിജു വെറ്റിലപ്പാറയുടെ നിര്യാണത്തില്‍ സമ്മേളനം അനുശോചനവും മൗന പ്രാര്‍ത്ഥനയും നടത്തി. ശീത പ്രതിരോധ വസ്ത്ര വിതരണത്തിന്റെ ഉദ്ഘാടനം ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. പ്രസിഡന്റ് അഫ്‌സല്‍ മുല്ലപ്പള്ളി ഏറ്റുവാങ്ങി.
ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ റിയാദിലെ കലാകാരന്മാര്‍ അണിനിരന്ന നൃത്ത സംഗീത നിശയും അരങ്ങേറി. പ്രവാസി സാമൂഹിക കൂട്ടായ്മ സെക്രട്ടറി സുബൈര്‍ കുപ്പം സ്വാഗതവും, ട്രഷറര്‍ ഹാസിഫ് കളത്തില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.