റിയാദ്: അന്നം തരുന്ന നാടിന്റെ വിജയത്തില്‍ പങ്കുചേര്‍ന്ന് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍. അര്‍ജന്റീനക്കെതിരെ ഐതിഹാസിക ജയം നേടിയ സൗദി ടീമിനെ അഭിനന്ദിക്കുകയും ഭാരവാഹികള്‍ കേക്ക് മുറിച്ച് മധുരം വിളമ്പി സന്തോഷം പങ്കുവെച്ചു.
12 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന എക്‌സിക്യൂട്ടീവ് അംഗവും കിങ് സൗദ് യൂണിവേഴ്‌സിറ്റി ആശുപത്രി ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റ്ല്‍ സേവനം അനുഷ്ഠിച്ച ജിബി തങ്കച്ചന് യാത്രയയപ്പും നല്‍കി. മലസ് അല്‍മാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് രക്ഷാധികാരി അലക്‌സ് കൊട്ടാരക്കര നേതൃത്വം നല്‍കി.
ജോയിന്‍ ട്രസ്റ്റി ബിനോദ് ജോണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനു ജോണ്‍, അലക്‌സാണ്ടര്‍, ബിനോയ് മത്തായി, സജു മത്തായി, റോബിന്‍ രാജു, അഭിലാഷ് കൊട്ടാരക്കര, ഷൈന്‍ ദേവ്, ജോസ്, ഷംനാദ് താജുദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.