
റിയാദ്: വിമാന യാത്രകളില്‍ ക്ലേശം നേരിടുന്നവര്‍ക്കു നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ നിയമ സഹായവുമായി പ്രവാസി വെല്‍ഫെയര്‍. ഇതിനായി ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു.

വിമാനം വൈകുക, റദ്ദാകുക, ലഗേജ് നഷ്ടപ്പെടുക, കേടുപാടുകള്‍ സംഭവിക്കുക, വൈകിയെത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. ഇതിന് ആവശ്യമായ സഹായം യാത്രക്കാര്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം. സഹായം ആവശ്യമുള്ളവര്‍ അജ്മല്‍ ഹുസൈന്‍ +966 58158 6662, റിഷാദ് എളമരം +966 50063 2817, അഡ്വ. ഷാനവാസ് എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






