
റിയാദ്: കേളി കലാ സാംസ്‌കാരിക വേദിസുലൈ ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗോപിനാഥന്‍ (സെക്രട്ടറി), ഹാഷിം കുന്നത്തറ (പ്രസിഡണ്ട്), റീജേഷ് രയരോത്ത് (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി സുനില്‍ ഉദിനൂര്‍ക്കരന്‍, ഇസ്മായില്‍ വി.പി, ജോയിന്റ് സെക്രട്ടറിമാരായി ധനേഷ്, വിനോദ്, ജോയിന്റ് ട്രഷററായി രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു. ജോര്‍ജ്, ഷറഫുദ്ധീന്‍, പ്രകാശന്‍, സത്യപ്രമോദ്, നവാസ്, ഫൈസല്‍ ബാബു, സാന്‍സീര്‍ പി.ടി, സത്യനാഥ് ബാനര്‍ജി, ശിഹാബുദ്ധീന്‍ എന്നിവര്‍ ഉള്‍പ്പെടെ 19 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

ജോര്‍ജ്, ഇസഹാക്ക്, അശോകന്‍ എന്നിവര്‍ പ്രസീഡിയം, അനിരുദ്ധന്‍ , ഗോപിനാഥന്‍ , ഹാഷിം കുന്നത്തറ സ്റ്റിയറിങ് കമ്മറ്റി, റീജേഷ് രയരോത്ത്, സത്യപ്രമോദ് മിനുട്‌സ് കമ്മിറ്റി, നാസര്‍ കാരക്കുന്ന്, ഫൈസല്‍ ബാബു പ്രമേയ കമ്മിറ്റി , ഷറഫുദ്ധീന്‍, കൃഷ്ണന്‍ കുട്ടി ക്രഡന്‍ഷ്യല്‍, റീജേഷ് രയരോത്ത്, അയൂബ് ഖാന്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി എന്നീ സബ്കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു. പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനല്‍ ഹാഷിം കുന്നത്തറ അവതരിപ്പിച്ചു. ഭാരവാഹികളെ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍ പ്രഖ്യാപിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, അംഗങ്ങളായ ഫിറോസ് തയ്യില്‍, സീബ കൂവോട്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ മധു പട്ടാമ്പി, ലിപിന്‍ പശുപതി, ഷിബു തോമസ്, ഷാജി റസാഖ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഷറഫുദ്ധീന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപിനാഥന്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






