
റിയാദ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ, ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ലെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
വിപണിയില്‍ ആധിപത്യം നേടുന്നതിന് വ്യാപാര സ്ഥാപനങ്ങള്‍ വിപണിയിലെ മത്സരം ദുര്‍ബലപ്പെടുത്തരുത്. പരിമിതപ്പെടുത്താനും ശ്രമിക്കരുത്. ഇത് സൗദി കോംപറ്റിഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 അനുസരിച്ച് നിയമ ലംഘനമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് വാര്‍ഷിക വില്‍പ്പന മൂല്യത്തിന്റെ 10 ശതമാനത്തില്‍ കൂടാത്ത പിഴ ചുമത്തും. വാര്‍ഷിക വില്‍പന കണക്കാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 10 ദശലക്ഷത്തില്‍ കുറയാത്ത പിഴ ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ അടിസ്ഥാനപരമായി ആവശ്യമായ ഫെയ്‌സ് മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നിവക്ക് ഉയര്‍ന്ന വില ഈടാക്കിയാല്‍ പിഴ ശിക്ഷ ലഭിക്കും. സ്വതന്ത്ര വിപണി എന്നത് കുത്തകവത്ക്കരണം നടത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുളളതല്ലെന്ന് അഭിഭാഷകനായ ഡോ മാജിദ് ഗരൂബ് പറഞ്ഞു. വ്യാപാരികള്‍ക്ക് വിപണിയില്‍ മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അമിത വില ഈടാക്കുന്നതിന് അവകാശമില്ല. ഇത് രാജ്യത്തിനെതിരായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






