Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

സൗദി ക്യൂ. എച്ച്. എല്‍. സി. ആറാം ഘട്ട പൊതു പരീക്ഷ സമാപിച്ചു

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റി ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചുവരുന്ന ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ ആറാം ഘട്ട പൊതുപരീക്ഷ സമാപിച്ചു. സൗദിയിലെ 32 പരീക്ഷാകേന്ദ്രങ്ങളിലായി ആയിരത്തിലേറെ പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തു. റിയാദില്‍ ബത്ഹ, റയ്യാന്‍, ഒലയ്യ, ഓള്‍ഡ് സനാഇയ്യ, ശിഫ, നസീം, സുലൈ, മലാസ് എന്നിവിടങ്ങളില്‍ പരീക്ഷ നടന്നു. ജിദ്ദയില്‍ ഷറഫിയ, കിലോ 13 എന്നിവിടങ്ങളിലും ദമ്മാം, അല്‍കോബാര്‍, ജുബൈല്‍, അല്‍ഹസ, ഹഫര്‍ അല്‍ബാത്തിന്‍, മറാത്ത്, ഥാദിഖ്, ഹുറൈമല, അബഹ, ഖമീസ് മുശൈത്, ബൈഷ്, ശറൂറ, തായിഫ്, മക്ക, മദീന, അല്‍ഖര്‍ജ്, മജ്മഅ, ബുറൈദ, ഹായില്‍, അല്‍റാസ്, യാമ്പു, തബൂക് എന്നിവിടങ്ങളിലും നിരവധിപേര്‍ പരീക്ഷ എഴുതി. ഫലപ്രഖ്യാപനവും ഏഴാം ഘട്ട പുസ്തക പ്രകാശനവും ഫിബ്രവരി 7 ന് റിയാദ് എക്‌സിറ്റ് 18 ലെ ശലാല്‍ ഇസ്തിറാഹയില്‍ നടക്കും. എല്ലാ കേന്ദ്രങ്ങളിലും ഫിബ്രവരി 15 മുതല്‍ ഏഴാം ഘട്ട ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top