Sauditimesonline

PASSPORT ED
പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മ; റഫീഖ് പെരിന്തല്‍മണ്ണ പ്രസിഡന്റ്

റിയാദ്: സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായ റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്വാദ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. വാല്‍പ്പാറ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. വൈസ് പ്രസിഡന്റ് മുസ്തഫ ആതവനാട് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ അമീര്‍ പി.ടി. പാലത്തിങ്ങല്‍ ആമുഖപ്രഭാഷണം നടത്തി. രക്ഷാധികാരി ഫക്രുദ്ധീന്‍ കാപ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഫീഖ് പെരിന്തല്‍മണ്ണ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും രക്ഷാധികാരി സഹീര്‍ ഒതുക്കുങ്ങല്‍ വിശദീകരിച്ചു.

പുതിയ ഭാരവാഹികളായി റഫീഖ് പെരിന്തല്‍മണ്ണ (പ്രസിഡന്റ്), സഹീര്‍ ഒതുക്കുങ്ങല്‍ (ജനറല്‍ സെക്രട്ടറി), നവാസ് എടവണ്ണ (ട്രഷറര്‍), മുസ്തഫ ആതവണ്ണാട്, ജാഫര്‍ പറവണ്ണ (വൈസ് പ്രസിഡന്റുമാര്‍), ശിഹാബ് പുത്തനത്താണി, നൗഫല്‍ തിരൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഫഹദ് മദാരി (ജോയിന്റ് ട്രഷറര്‍) എന്നിവ തിരഞ്ഞെടുത്തു.

സിദ്ധീഖ് തുവ്വൂര്‍ (ലീഗല്‍ അഡ്വൈസര്‍), അമീര്‍ പാലത്തിങ്ങല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍). ഹനീഫ പുത്തനത്താണി, റഷീദ് കോട്ടക്കല്‍, അബ്ദുല്‍ അസീസ്, ഫക്രുദ്ധീന്‍ കാപ്പ് (രക്ഷാധികാരികള്‍), അഷ്‌റഫ് കുറ്റിപ്പാല, അബ്ദുള്ള മുതുകുറ്റി (ജീവകാരുണ്യം), സലാം താനൂര്‍, അസ്ഹര്‍ മമ്പാട് (മീഡിയ) ഭാരവാഹികളായും തിരഞ്ഞെടുത്തു. സൈനു കൊളത്തൂര്‍, ശിഹാബ് എടവണ്ണ, അഫ്‌സല്‍ പൊന്നാനി, ജാഫര്‍ താനൂര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍. നൗഫല്‍ പൊന്നാനി, ഷാജി കോഡൂര്‍, അഷ്‌റഫ് അരീക്കോട്, അബ്ദുല്‍ റസാഖ്, ഷുഹൈബ് മാണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹനീഫ പുത്തനത്താണി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top