Sauditimesonline

ambivalance
കല്യാണിയുടെ 'ആംബിവലന്‍സ്' ദമ്മാമില്‍ പ്രകാശനം ചെയ്യും

സിബിഎസ്ഇ ഫുട്‌ബോള്‍: അല്‍ യാസ്മിനെ വീഴ്ത്തി അല്‍ ആലിയ

റിയാദ്: മുപ്പത്തിനാലാമത് സിബിഎസ്ഇ സോണല്‍ അണ്ടര്‍-19 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് തകര്‍പ്പന്‍ വിജയം. ഫൈനലില്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് അല്‍ ആലിയ കിരീടം ചൂടിയത്. ഇതോടെ ജുബൈലില്‍ നടക്കുന്ന ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് റിയാദിനെ പ്രതിനിധീകരി അല്‍ ആലിയ മത്സരിക്കും.

കോച്ച് ആത്തിഫ് ബുഖാരിയുടെ തന്ത്രങ്ങള്‍ക്കൊപ്പം കായികാധ്യാപകരായ മുഹമ്മദ് സിറാജ്, ആദര്‍ശ് എന്നിവരുടെ മികച്ച പിന്തുണയും ടീമിന് തുണയായി. സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമി ചീഫ് കോഡിനേറ്റര്‍ മുഹമ്മദ് ഷാനിഫിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശീലനം ടീമിന് മികച്ച പ്രകടനം കഴ്ചവെക്കാന്‍ കഴിഞ്ഞു.

ടീമിന്റെ മികച്ച പ്രകടനത്തെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കവിത ലത കതിരേശന്‍, സൂപ്പര്‍വൈസര്‍ ശ്രീകാന്ത് രാധാകൃഷ്ണന്‍ എന്നിവര്‍ അഭിനന്ദിച്ചു. കായികരംഗത്ത് നല്‍കുന്ന പ്രത്യേക പ്രോത്സാഹനമാണ് വിജയത്തിന് പിന്നിലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top