Sauditimesonline

ambivalance
കല്യാണിയുടെ 'ആംബിവലന്‍സ്' ദമ്മാമില്‍ പ്രകാശനം ചെയ്യും

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നീറ്റ് പരീക്ഷ: ക്ലാസുകളില്‍ മാറ്റം

റിയാദ്: മെയ് 3ന് നടക്കുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷാ കേന്ദ്രമായി റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനെ തിരഞ്ഞെടുത്തു. ദേശീയതലത്തിലുള്ള പരീക്ഷ സുഗമമായി നടത്തുന്നതിന്റെ ഭാഗമായി ക്ലാസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് സര്‍ക്കുലറില്‍ അറിയിച്ചു.

ഇതുപ്രകാരം മെയ് 3, 4 തീയതികളില്‍ ക്ലാസുകളില്‍ മാറ്റമുണ്ടാകും. 3ന് കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പ്രവൃത്തിദിനമല്ല. 4ന് കെജി മുതല്‍ അഞ്ചാം ക്ലാസ് വരെ അവധിയായിരിക്കും. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള സൂം ലിങ്ക് അതത് വിഷയങ്ങളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top