റഹിം സഹായ സമിതി യോഗം മാര്‍ച്ച് 26 രാത്രി 10ന് റിയാദില്‍

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് ശ്രമിക്കുന്ന റഹീം നിയമ സഹായ സമിതി യോഗം ചേരുന്നു. മാര്‍ച്ച് 26 ചൊവ്വ രാത്രി 10ന് മലസ് അല്‍ മാസ് ഓഡിറ്റോറിയത്തിലാണ് യോഗമെന്ന് സംഘാടകര്‍ അറിയിച്ചു.

റിയാദിലെ പ്രാദേശിക കൂട്ടായ്മകള്‍, മുഖ്യധാരാ സംഘടനാ പ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തുളളവര്‍, വ്യവസായ, വാണിജ്യ രംഗത്തുളളവര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി മുഴുവന്‍ ആളുകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. സുപ്രധാന തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പരമാവധി പ്രവാസി സാമൂഹിക പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്നും സംഘാടകര്‍ പറഞ്ഞു.

Leave a Reply