Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

സ്‌ട്രെക്ചറില്‍ രണ്ടു യാത്രക്കാര്‍; റിയാദില്‍ നിന്നു ജംബോ വിമാനം കണ്ണൂരില്‍

റിയാദ്: സൗദി എയര്‍ലൈന്‍സിന്റെ ജംജോ വിമാനം കണ്ണൂരിലേക്ക് സര്‍വീസ് നടത്തി. സ്‌ട്രെക്ചറില്‍ യാത്ര ചെയ്ത രണ്ടുപേര്‍ ഉള്‍പ്പെടെ 214 യാത്രക്കാരാണ് കണ്ണൂരിലെത്തിയത്. കെ എം സി സി യുടെ നേതൃത്വത്തിലാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്.

ഡിസംബര്‍ 31ന് സുവൈദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി ശിഹാബ്, കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുറസാഖിനെയുമാണ് കേരളത്തിലെത്തിച്ചത്. ഇവരോടൊപ്പം നഴ്‌സ് രേഷ്മ പോള്‍ അനുഗമിച്ചു. ഒരാള്‍ക്ക് വീല്‍ ചെയറും ആവശ്യമായിരുന്നു.

ഒരേ വിമാനത്തില്‍ രണ്ടുപേരെ സ്ട്രക്ചറില്‍ കൊണ്ടുപോകുന്നത് ആദ്യമായാണ്. കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവൂരിന്റെ നേതൃത്വത്തിലാണ് വിദഗ്ദ ചികിത്സ ആവശ്യമുളളവരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്.

32 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 262 സീറ്റിംഗ് കപ്പാസിറ്റിയുളെള വിമനത്തില്‍ 214 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സ്ട്രക്ചര്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനണ്് ജംബോ വിമാനം ചാര്‍ട്ടര്‍ ചെയ്തതെന്നു കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു. തൊഴില്‍ നഷ്ടപ്പൈടുകയും ദീര്‍ഘകാലമായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ നിയമ പ്രശ്‌നങ്ങളില്‍ കുടുങ്ങിയ ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ക്കു കെ എം സി സി സൗജന്യ ടിക്കറ്റ് നല്‍കിയാണ് യാത്രയാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top