Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സൗദിയില്‍ പൊന്നാനി കൂട്ടായ്മ രൂപീകരിച്ചു

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി സി ഡബ്ലിയു എഫ്) സൗദി നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നാലായിരത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മയുടെ ഘടകമാണ് രൂപീകരിച്ചത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് പൊന്നാനിയുടെ ജനകീയ കൂട്ടായ്മയാണിത്. താലൂക്ക് പരിധിയില്‍ നിന്നു സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അംഗത്വം. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ പൊന്നാനി ഇന്‍ സൗദി ഓണ്‍ലൈന്‍ മീറ്റും സംഘടിപ്പിച്ചു.

ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. മാമദ് ജിദ്ദ ം ഉദ്ഘാടനം ചെയ്തു. പി വി അബ്ദുല്‍ ഖാദര്‍ ഹാജി, ഇബ്രാഹിം കുട്ടി മാഷ്, സി വി മുഹമ്മദ് നവാസ്, ഒ കെ ഉമര്‍, ടി വി സുബൈര്‍, സാദിഖ് (ഒമാന്‍), അഷ്‌റഫ് യു (കുവൈത്ത്), ഇഫ്തിഖര്‍ (ഖത്തര്‍) എന്നിവര്‍ സംബന്ധിച്ചു. ടി മുനീറ (പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി വനിതാ ഘടകം), മുഹമ്മദ് അനീഷ് (യു എ ഇ), കബീര്‍ (സലാല), ഷഹീര്‍ മേഗ (പ്രസിഡന്റ്, യൂത്ത് വിംഗ്) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുളളവരെ ഉള്‍പെടുത്തിയാണ് സൗദി നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിക്കാനും 2021 ജനുവരിയില്‍ രണ്ട് വര്‍ഷം കാലവധിയുളള കമ്മിറ്റിയെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു. അബ്ദുല്ലതീഫ് കെ സ്വാഗതവും ഫസല്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

മാമദ് ജിദ്ദ (മുഖ്യ രക്ഷാധികാരി), അഷ്‌റഫ് നൈതല്ലൂര്‍ ദമാം (രക്ഷാധികാരി), അഷ്‌റഫ് കെ ജിദ്ദ (പ്രസിഡന്റ്), ഫസല്‍ മുഹമ്മദ്, അല്‍ റാസ് അല്‍ ഖസീം (ജനറല്‍സെക്രട്ടറി),സലീം കളക്കര, റിയാദ് (ട്രഷറര്‍), ബിജു ദേവസ്യ, ദമാം (വൈ. പ്രസിഡന്റ്) ഷെമീര്‍ മേഗ, റിയാദ് (വൈ. പ്രസിഡന്റ്), അബ്ദുല്‍ വാഹിദ്, റിയാദ് (ജോ. സെക്രട്ടറി), ബാദുഷ പി പി, മദീന (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പൊന്നാനി, മാറഞ്ചേരി, നന്നംമുക്ക്, ആലങ്കോട്, വട്ടംകുളം, എടപ്പാള്‍, പെരുമ്പടപ്പ്, തവനൂര്‍, ഇഴുവതിരുത്തി, വെളിയംകോട്, കാലടി എന്നിവിടങ്ങളിലുളള ഉള്ളവര്‍ക്ക് അംഗമാകാം. ജനറല്‍ സെക്രട്ടറി ഫസല്‍മുഹമ്മദ് (0577250109), ജോയിന്റ് സെക്രട്ടറി അബ്ദുല്‍ വാഹിദ് (0559119334), ജോയിന്റ് സെക്രട്ടറി ബാദുഷ പി. പി (059280373) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top