
റിയാദ്: ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രവാസി മലയാളികളും ഓണവട്ടത്തിന്റെ തിരക്കിലാണ്. ഓണം, വിഷു, ഈദ് ക്രിസ്മസ് തുടങ്ങി ആഘോഷ വേളകള്‍ അവിസ്മരണീയമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കുന്ന സിറ്റി ഫ്‌ളവറും ഓണത്തെ വരവേല്‍ക്കാന്‍ സുസജ്ജം. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ ഓണ വിഭവങ്ങള്‍ക്കു പുറമെ ആകര്‍ഷകമായ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നാട്ടില്‍ നിന്നുളള പഴം, പച്ചകറികള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. വാഴക്ക, മുരിങ്ങ, ചേമ്പ്, ചേന, കൂര്‍ക്ക, ഞാലിപ്പൂവന്‍ പഴം, കൈതച്ചക്ക, കോവക്ക, വെണ്ട, പച്ചക്കായ, കുടംപുളി, കറിവേപ്പില, പപ്പായ, ഏത്തപ്പഴം, വാളന്‍പുളി, പടവലം, ചെറിയഉളളി, പച്ചമാങ്ങ, പയര്‍, നെല്ലിക്ക, വെളളരി, ഇഞ്ചി, വെളുത്തുളളി മത്തങ്ങ, പാവക്ക, വാഴയില തുടങ്ങി ഓണസദ്യക്കാവശ്യമായ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് അഗസ്റ്റ് 31 വരെ പ്രത്യേക ഓഫര്‍ ലഭ്യമാക്കും. ജുബൈല്‍ ഹൈപ്പെര്‍ മാര്‍ക്കറ്റില്‍ ഓണസദ്യയും പായസമേളയും മലയാളികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് 31ന് രാവിലെ 10 മുതല്‍ 12.30 വരെ പാര്‍സല്‍ വിതരണം ചെയ്യും. കൂടാതെ പായസമേള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ ഉപഹാരങ്ങളും സമ്മാനിക്കും. സിറ്റി ഫഌറിന്റെ റിയാദ് ബത്ഹ, സകാക്ക, ജുബൈല്‍, ഹായില്‍ എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ വിപുലമായ ഓണം സ്‌പെഷ്യല്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
