Sauditimesonline

watches

കാര്‍ഗോ വിമാനം കനിഞ്ഞു; മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തി

റിയാദ്: മലയാളി യുവാവിന്റെ മൃതദേഹം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കൊച്ചിയിലേക്ക് കയറ്റി അയച്ചു. യാത്രാ വിമാനം സര്‍വീസ് നിര്‍ത്തിയതോടെ ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാം് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ ദുബായ് വഴി മൃതദേഹം അയച്ചത്. മാര്‍ച്ച് 22ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നു മരിച്ച തൃശൂര്‍ വടക്കാഞ്ചേരി കിളളിമംഗലം പുലശേരി അനീഷി(34)ന്റെ മൃതദേഹമാണ് സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമഫലമായി കൊച്ചിയിലേക്ക് കയറ്റി അയച്ചത്. കൊവിഡിനെ തുടര്‍ന്ന് യാത്രാ വിമാനം നിര്‍ത്തിയതിന് ശേഷം ആദ്യമായാണ് സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് മൃതദേഹം അയക്കുന്നത്.

റിയാദ് ശുമേഴ്‌സി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ട് ദിവസം മുമ്പ് റിയാദ് കാര്‍ഗോ ടെര്‍മിനലില്‍ എത്തിച്ചിരുന്നു. ഇന്നലെ റിയാദ് ദുബൈ എമിറേറ്റ് കാര്‍ഗോ വിമാനത്തില്‍ ദുബായിലെത്തി. ഇന്ന് പുറപ്പെട്ട കാര്‍ഗോ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തും. സാമൂഹിക പ്രവര്‍ത്തകരായ ഷിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവ്വൂര്‍, ഡൊമനിക് സാവിയോ, അജീഷ്, സിജോ, ശശിധരന്‍, കാര്‍ഗോ കണ്‍സള്‍ട്ടന്റ് സയ്യിദ് ഗൂസ് എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിച്ചത്. റിയാദ് സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കമ്പനിയില്‍ ഇന്‍വെന്ററി കണ്‍ട്രോള്‍ ഡിപാര്‍ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന അനീഷ്. ഭാര്യ: രേഖ, മകള്‍ രമ്യ. പിതാവ്: രാധാകൃഷ്ണന്‍, മാതാവ്: പുഷ്പലത.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top