Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റാരോപിതന്‍ മാത്രം; വിവാഹേതര ബന്ധം മനുഷ്യ ഉത്പ്പത്തി മുതല്‍ നിലനില്‍ക്കുന്നു: ഡോ. അനില്‍ മുഹമ്മദ്

റിയാദ്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റാരോപിതന്‍ മാത്രമാണെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റ് ഡോ. അനില്‍ മുഹമ്മദ്. ചാനലിന് അഭിമുഖം നല്‍കിയതില്‍ തെറ്റില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുളള അവകാശം നിയമപരമായി നിഷേധിക്കരത്. റിയാദിലെ നന്മ കരുനാഗപ്പളളി കൂട്ടായ്മ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഡോ. അനില്‍ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സന്തോഷ് മാധവന്‍, ഫാരിസ് അബൂബക്കര്‍, മാതാഅമൃതാനന്തമയിക്കെതിരെ പുസ്തകം രചിച്ച എഴുത്തുകാരി എന്നിവര്‍ അഭിമുഖം നടത്തിയിട്ടുണ്ട്. കാട്ടില്‍പോയി വീരപ്പനെ പോലും അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകനെ അഭിനന്ദിച്ച ചരിത്രമാണുളളത്. എന്നാല്‍ അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകനെ അക്രമിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ശിക്ഷിക്കപ്പെടുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റാരോപിതനാണ്.

വലിയ സംഭവങ്ങളെ സ്വാധീനിക്കുന്ന, വിവാദം സൃഷ്ടിക്കുന്ന, സമൂഹത്തെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ കക്ഷിയായവരുടെ പ്രവചനാതീതമായ വാക്കുകള്‍ സമൂഹത്തില്‍ വലിയ പ്രതിഫലനം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ അഭിമുഖങ്ങള്‍ക്ക് വലിയ പ്രസക്തിയാണുളളത്.

മനുഷ്യന്റെ ഉത്പ്പത്തി മുതല്‍ എല്ലാ ജീവിത സാഹചര്യങ്ങളിലും വിവഹേതര ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു എന്നത് വസ്തുതയാണ്. ഇതിനെ പുതിയ കാലത്ത് വിവിധ വീക്ഷണകോണുകളിലാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഒരു സമൂഹം എന്ന നിലയില്‍ ധാര്‍മ്മിക സന്തുലിതാവസ്ഥ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഡോ. അനില്‍ മുഹമ്മദ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top