
റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ 10,937 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. തൊഴില്‍, താമസ നിയമലംഘകരാണ് അറസ്റ്റിലായത്. രാജ്യത്തെ വിവിധ പ്രവശ്യകളില്‍ പരിശോധന തുടരുകയാണ്. ജൂലൈ 14 മുതല്‍ 20 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമ ലംഘകര്‍ കസ്റ്റഡിയിലായതെന്നും മന്ത്രാലയം അറിയിച്ചു.

ഇഖാമ നിയമ ലംഘകരായ 6,564 പേരാണ് അറസ്റ്റിലായത്. അതിര്‍ത്തി നിയമം ലംഘിച്ചതിന് 2,852 പേരെയും തൊഴില്‍ നിയമം ലംഘിച്ച 1,521 പേരുീം അറസ്റ്റിലായി. നിയമലംഘകര്‍ക്ക് അഭയം നല്കിയ 9 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇത്തരക്കാര്‍ക്ക് സഹായം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ് ലഭിക്കും. 10 ലക്ഷം റിയാല്‍ വരെ പിഴയും യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനം കണ്ടുകെട്ടുകയും ചെയ്യും.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






