Sauditimesonline

AL MADEENA
അല്‍ മദീന ഹൈപ്പറില്‍ ലോകകപ്പ് മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ തത്സമയം

ഹരിതാഭമാകാനൊരുങ്ങി റിയാദ് നഗരം

റിയാദ്: നഗരത്തില്‍ സമ്പൂര്‍ണ ഹരിതവത്കരണ-സൗന്ദര്യവത്ക്കരണ പദ്ധതിയുടെ നിര്‍മാണത്തിന് അംഗീകാരം. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡിനോട് ചേര്‍ന്ന് കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് പദ്ധതി. റിയാദ് സ്‌പോര്‍ട്‌സ് ബൊളേവാര്‍ഡിന്റെ കീഴില്‍ നടക്കുന്ന പദ്ധതി സല്‍മാനി വാസ്തുവിദ്യക്കനുസരിച്ച് രൂപകല്‍പന ചെയ്യും.

സൗദിയുടെ പരമ്പരാഗതവും ആധുനികവുമായ വാസ്തുവിദ്യ സമന്വയിപ്പിച്ചാണ് പദ്ധതി. അല്‍അലബ് അണക്കെട്ട് മുതല്‍ മദീന റോഡ് വരെയുള്ള വാദി ഹനീഫ, കിംഗ് ഖാലിദ് റോഡിലെ ആര്‍ട്‌സ് ഡിസ്ട്രിക്ട്, കിംഗ് ഫഹദ് റോഡിന്റെ പടിഞ്ഞാറു മുതല്‍ സുവൈദ് ബിന്‍ ഹാരിസ റോഡ് വരെയുള്ള വാദി അല്‍യുസ്ന്‍, കിംഗ് ഫഹദ് റോഡ് കിഴക്ക് മുതല്‍ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ റോഡ് വരെയുളള എന്റര്‍ടെയ്ന്‍മെന്റ് പ്രദേശം, ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ റോഡ് മുതല്‍ എയര്‍പോര്‍ട്ട് റോഡ് വരെയുള്ള സ്‌പോര്‍ട്‌സ് ഡിസ്ട്രിക്ട്, എയര്‍പോര്‍ട്ട് റോഡ് മുതല്‍ ജനാദ്രിയ റോഡ് വരെയുള്ള ഇകോ ഡിസ്ട്രിക്ട്, കിംഗ് ഫഹദ് സ്‌റ്റേഡിയം മുതല്‍ ബന്‍ബാന്‍ പാര്‍ക്ക് വരെയുള്ള വാദി സുലൈ, കിംഗ് ഖാലിദ് വിമാനത്താവളത്തിന് കിഴക്ക് ഭാഗത്തുള്ള മണല്‍ പ്രദേശം എന്നിവ പദ്ധതില്‍ ഉള്‍പ്പെടും.

പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിനോട് ചേര്‍ന്ന 4.4 മില്യണ്‍ ചതുരശ്ര മീറ്റര്‍ തുറന്ന ഹരിത സ്ഥലങ്ങള്‍, 50 സ്‌പോര്‍ട്‌സ് ഏരിയകള്‍, 2.3 മില്യണ്‍ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിക്ഷേപ സ്ഥലങ്ങള്‍, 20 കിലോമീറ്റര്‍ മണല്‍ പ്രദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്ര്വേശം ലോകത്ത് ജീവിക്കാന്‍ മികച്ച സൗകര്യമുള്ള നഗരങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top