Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

മക്ക ക്രെയിന്‍ ദുരന്തം: പുനര്‍ വിചാരണ നടത്തും

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറം ക്രെയിന്‍ ദുരന്തം പുനര്‍ വിചാരണ നടത്തണമെന്ന് സൗദി സുപ്രിം കോടതി. 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം 2015 സെപ്തംബര്‍ 11ന് നടന്നത്. കേസില്‍ പ്രതികളായവരെ വെറുതെ വിട്ട മക്ക ക്രിമിനല്‍ കോടിയുടെയും അപ്പീല്‍ കോടതിയുടെയും വിധി റദ്ദാക്കിയതായി സുപ്രീം കോടതിയുടെ ഉത്തരവ് വ്യക്തമാക്കി.

കേസില്‍ ഉള്‍പ്പ 13 പ്രതികളെ 2020 ഡിസംബറില്‍ വെറുതെവിട്ടു. 2021 ആഗ്‌സ്ത് 4ന് അപ്പീല്‍ കോടതി കീഴ്‌കോടതി വിധി ശരിവെച്ചു. ഈ വിധികളാണ് സുപ്രീം കോടതി റദ്ദാക്കിയത്. ശക്തമായ കാറ്റും മഴയുമാണ് കൂറ്റന്‍ ക്രെയിന്‍ നിലംപതിക്കാന്‍ കാരണം. ക്രെയിന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പുനരന്വേഷിക്കും. മൂന്ന് പ്രതികളൊഴികെ മറ്റുളളവര്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്നു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top