Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സൗദിയില്‍ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

സൗദിയില്‍ കടുത്ത വേനല്‍ കാലമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ കൂടിയ അന്തരീക്ഷ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. അതിനിടെയാണ് മഴയ്ക്കും വെളളപ്പെക്കത്തിനും സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയത്.

മക്കയില്‍ മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും സമാന കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.

മദീന, ഹായില്‍, ഖാസിം, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യ, അല്‍ ബഹ, അസീര്‍, ജസാന്‍ എന്നിവടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കന്‍ നജ്‌റില്‍ ചാറ്റല്‍ മഴ ഉണ്ടാകുമെന്നും യറക്ടറേറ്റ് അറിയിച്ചു. മലമുകളില്‍ നിന്നു കുത്തിയൊലിക്കുന്ന വെളളപ്പാച്ചില്‍ അപകടങ്ങള്‍ സൃഷ്ടിക്കും. താഴ്‌വരകളും ജലാശയങ്ങളും സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top