Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

റമദാന്‍ ഷോപ്പിംഗ്: ‘ഗോള്‍ഡ് എന്‍ ഡ്രൈവ്’ പ്രമോഷനുമായി മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍

റിയാദ്: റമദാന്‍ വ്രതനാളുകളെ വരവേല്‍ക്കാനൊരുങ്ങി മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി വിലക്കിഴിവും വന്‍ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ‘ഗോള്‍ഡ് ‘എന്‍ ഡ്രൈവ്’ എന്ന പ്രൊമോഷന്‍ ക്യാമ്പയിന്‍ ഫെബ്രുവരി 10 മുതല്‍ ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമോഷന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 4 ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറുകള്‍, നൂറു പേര്‍ക്ക് 1 ഗ്രാം ഗോള്‍ഡ് കോയിന്‍, 8 ഐഫോണ്‍ 17 പ്രോ മാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ഉപഹാരമായി സമ്മാനിക്കും.

ക്യാമ്പെയ്ന്‍ കാലയളവില്‍ നിശ്ചിത ദിവസങ്ങളില്‍ ലക്കി ഡ്രോകള്‍ സംഘടിപ്പിക്കും. ആദ്യ ലക്കി ഡ്രോ മാര്‍ച്ച് 5ന് നടക്കും. ഏപ്രില്‍ 10ന് നടക്കുന്ന മെഗാ ഡ്രോയില്‍ ക്രൂയിസര്‍ കാറ് ഉള്‍പ്പെടെയുളള സമ്മാന ജേതാക്കളെ പ്രഖ്യാപിക്കും. അല്‍ ഖോബാര്‍, ഫ്‌ലാമിംഗോ പാര്‍ക്ക്, അല്‍ ഹസ, ഖുറൈസ് മാള്‍ എന്നിവിടങ്ങളിലെ മാര്‍ക്ക് ആന്റ് സേവ് ശാഖകളില്‍ പ്രമോഷന്‍ കാലയളവില്‍ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്കും ഓഫറില്‍ പങ്കെടുക്കാം.

ഉപഭോക്താക്കള്‍ക്ക് മികച്ച വിലയും കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പ്രമോഷന്‍ എന്ന് സൗദി റീജിയണ്‍ ഓപ്പറേഷന്‍സ് ഹെഡ് അനീസ് കക്കട്ട് അറിയിച്ചു. ഉപഭോക്തൃ പങ്കാളിത്തം വര്‍ധിപ്പിക്കുകയും റമദാന്‍ ഷോപ്പിംഗ് അനുഭവം കൂടുതല്‍ സന്തോഷകരവും ലാഭകരവുമായി മാറ്റുകയും ചെയ്യുന്നതാണ് ക്യാമ്പയ്ന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേക റമദാന്‍ ഓഫറുകളോടെ റമദാന്‍ ആവശ്യങ്ങള്‍ക്ക് വേണ്ട എല്ലാ ഉല്‍പ്പന്നങ്ങളും മികച്ച വിലയില്‍ ഒരേ കുടക്കീഴില്‍ ലഭ്യമാകും. അതോടൊപ്പം ഓരോ ഷോപ്പിംഗും കൂടുതല്‍ മൂല്യമുള്ളതാക്കുന്ന പ്രമോഷനുകളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുമെന്ന് സൗദി റീജിയന്‍ ബയിംഗ് ഹെഡ് അഷ്‌റഫ് പുതുപ്പള്ളി അറിയിച്ചു. റമദാന്‍ കാലയളവില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top