Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

അബ്ദുല്‍ റഹീമിന് ആശ്വാസം; പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന് അധിക ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അപ്പീല്‍ കോടതി തളളി. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് വിചാരണ കോടതി മെയ് 26ന് 20 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ ആണ് തളളിയത്. പ്രൈവറ്റ് റൈറ്റ് പ്രകാരം മരിച്ച ബാലന്റെ കുടുംബം 15 മില്ല്യണ്‍ റിയാല്‍ ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് നേരത്തെ വിധിച്ച വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.

അതേസമയം, വിചാരണ തടവുകാരനായി 19 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യം പരിഗണിച്ച് പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ഇക്കാര്യം ആവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം.

റഹീമിന്റെ അഭിഭാഷകാരും ഇന്ത്യന്‍ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂരും ഓണ്‍ലൈന്‍ കോടതി നടപടികളില്‍ ഹാജരായി. കീഴ്‌ക്കോടതി വിധി ശരി വെച്ച അപ്പീല്‍ കോടതിയുടെ വിധി ആശ്വാസമാണെന്ന് റിയാദ് റഹീം സഹായ സമിതിഅറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top