Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

കരുതലിന്റെ മാതൃകയ്ക്ക് ‘എടപ്പ’ ആദരം

റിയാദ്: ജീവസന്ധാരണം തേടി പ്രവാസം തെരഞ്ഞെടുക്കുന്ന വിദേശികളെ കരുതലോടെ ചേര്‍ത്തുപിടിക്കുന്നതില്‍ മാതൃകയായ സൗദി പൗരന്‍ മഹ്ദി നാസ്സര്‍ അല്‍ സുബൈയ്ക്ക് (അബു നാസര്‍) ആദരം. എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) ആണ് സമ്മര്‍ ബീറ്റ്‌സ്-2025 സാംസ്‌കാരിക വേദിയില്‍ പൊന്നാടയും ഫലകവും സമ്മാനിച്ച് ആദരിച്ചത്.

റിയാദില്‍ എയര്‍ കണ്ടീഷ്ണര്‍ പൊട്ടിത്തെറിച്ചു അപകടത്തില്‍ മരിച്ച പറവൂര്‍ സ്വദേശി സിയാദിന്റെ സ്‌പോണ്‍സറാണ് മഹ്ദി നാസ്സര്‍ അല്‍ സുബൈ. സിയാദിന്റെ ആകസ്മിക വേര്‍പ്പാടില്‍ മനംനൊന്ത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മയ്യിത്ത് നിസ്‌കാരവേളയിലും ഖബര്‍സ്ഥാനിലും സിയാദിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചതോടെയാണ് അബു നാസര്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്.

സിയാദ് മകനെ പോലെയാണ്. സിയാദിന്റെ ശമ്പളം തുടര്‍ന്നും കുടുംബത്തിന് എത്തിക്കുമെന്നും പ്രാര്‍ഥനയോടെ അദ്ദേഹം പറഞ്ഞു. പൊന്നാടയും ഫലകവും സമ്മാനിച്ചാണ് എടപ്പ ആദരിച്ചത്. സിയാദിന്റെ മരണാന്തര നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ എടപ്പ പ്രതിനിധികളായ ജിബിന്‍ സമദ്, ജൂബി ലൂക്കോസ് എന്നിവരെയും ആദരിച്ചു. സാംസ്‌കാരിക സമ്മേളനം ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top