
റിയാദ്: ഹയ് അല്‍സആദയിലെ റെസ്‌റ്റോറന്റില്‍ പാചക വാതകം ചോര്‍ന്ന് ഉഗ്ര സ്‌ഫോടനം. അഗ്‌നിബാധയും പാട്ടിത്തെറിയും ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. റെസ്‌റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു. സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. റെസ്‌റ്റോറന്റിലെ അഞ്ചു ഗ്യാസ് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നത്. രാത്രി അടച്ചിട്ട സമയത്താണ് അഗ്‌നിബാധയും ഫോടനവും ഉണ്ടായത്. ഇത് ആളപായം ഒഴിവാക്കി. സ്‌ഫോടനത്തില്‍ ഫര്‍ണിച്ചറും കിച്ചണ്‍ ഉപകരണങ്ങളും റോഡിലേക്ക് തെറിച്ചുവീണു.

അന്തരീക്ഷ താപം വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും പാചക വാതകം ഉള്‍പ്പെടെ വേഗം അഗ്‌നിപടരാന്‍ സാധ്യതയുളളവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






