
റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും’ കാമ്പയിന്റെ ഭാഗമായി ലഘു പ്രസംഗമത്സരം നടത്തുന്നു. ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ എന്ന വിഷയത്തില്‍ മെയ് 29, 30 തീയതികളിലാണ് മത്സരം. മലയാളം, ഇഗ്‌ളീഷ് ഭാഷകളില്‍ സൂം ആപ്‌ളിക്കേഷന്‍ വഴി മത്സരത്തില്‍ പങ്കെടുക്കാം.
8 മുതല്‍ 10 വരെ കഌസുകളിലെ കുട്ടികളെ കാറ്റഗറി 1 വിഭാഗത്തിലും, 11 12 കഌസുകളിലെ കുട്ടികളെ കാറ്റഗറി 2 വിഭാഗത്തിലും 17 മുതല്‍ 25 വയസ് വരെ പ്രായമുളള യുവാക്കളെ കാറ്റഗറി 3 വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണ് മല്‍സരങ്ങള്‍. കേരളത്തിലും മിഡില്‍ ഈസ്റ്റിലും ഉള്ളവര്‍ക്ക്പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ 2 മുതല്‍ 3 മിനുട് വരെയും യുവാക്കള്‍ 3 മുതല്‍ 5 മിനുട് വരെയും ദൈര്‍ഘ്യമുള്ള പ്രസംഗം വീഡിയോ ഫയല്‍ http://skfoundation.online/risa-eloc-comp/ എന്ന ലിങ്കില്‍ അപ്പ് ലോഡ് ചെയ്യണം. മെയ് 25 വരെ രജിസ്റ്റര്‍ ചെയ്ത് എന്ററികള്‍ അപ്‌ലോഡ് ചെയ്യാനുള്ള സമയം. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 നു വിജയികളെ പ്രഖ്യാപിക്കും. സുബൈര്‍ കുഞ്ഞു സ്മാരക ദിനമായ ജൂണ്‍ 17ന് സമ്മാനദാനം നടക്കും.
ഒന്ന്, രണ്ട് കാറ്റഗറികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കു സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്, പ്രശംസാഫലകം, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. കാറ്റഗറി മുന്നില്‍ വിജയികളാകുന്ന യുവാക്കള്‍ക്ക് ഉപഹാരം, പ്രശംസാ ഫലകം, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.skfoundation.online വെബ് സൈറ്റ് സന്ദര്‍ശിക്കുക. +91 8301050144 വാട്‌സ്ആപ്പ് നമ്പരിലും വിവരങ്ങള്‍ ലഭ്യമാണ്. പരിപാടിയുടെ നടത്തിപ്പിനായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്റിസ കണ്‍സല്‍റ്റന്റ് ഡോ. ഭരതന്‍, കേരള സ്‌റ്റേറ്റ് കോഡിനേറ്റര്‍ കരുണാകരന്‍ പിള്ള, ഈവന്റ് കോര്‍ഡിനേറ്റര്‍ ഷമീര്‍ യുസഫ്, ഇവന്റ് മാനേജര്‍ സഫയര്‍, ഡോ, തമ്പി വേലപ്പന്‍, ഡോ. രാജു വര്‍ഗീസ്, നിസാര്‍ കല്ലറ, നുഹ് പപ്പിനിശ്ശേരി, സുധീര്‍ ഹംസ, അഡ്വ. ആസിഫ്, മുഹമ്മദ് ഷാജി, പത്മിനി യു നായര്‍, അബ്ദുല്‍ സലാം, റഷീദ് ഖാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റി രൂപീകരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






