Sauditimesonline

DRONE
എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം; നിരവധി ഡ്രോണുകള്‍ തകര്‍ത്തു

ജനാധിപത്യത്തിനു മേല്‍ ഫാസിസം കടന്നുകയറുന്നു

റിയാദ്: മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരെയുളള കടന്നുകയറ്റും ജനാധിപത്യത്തിനു മേല്‍ ഫാസിസം കടന്നുകയറുന്നതിന്റെ സൂചനയാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്. മീഡിയാ ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ വ്യവസ്ഥയിലെ സുപ്രധാന ഘടകമണ് മാധ്യമങ്ങള്‍. എന്നാല്‍ സേഛ്വാദിപത്യ ഭരണകൂടത്തിന് കീഴിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന അനുഭവം ഇന്ത്യന്‍ പൈതൃകത്തെ തര്‍ക്കും. അതുകൊണ്ടുതന്നെ കൂടുതല്‍ ഉത്തരവാദിത്തമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുമുളളതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു.

സുലൈമാനിയമ മലാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ജീവന്‍ ടി വി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാസപ്പളളിയാണ് പുതിയ പ്രസിഡന്റ്. മീഡിയാ വണ്‍ പ്രതിനിധി അഫ്താബ് റഹ്മാനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ജലീല്‍ ആലപ്പുഴ (ട്രഷറര്‍), നൗഫല്‍ പാലക്കാടന്‍ (ചീഫ് കോ ഓര്‍ഡിനേറ്റര്‍), ഷിബു ഉസ്മാന്‍ (വൈസ് പ്രസിഡന്റ്), മുജീബ് ചങ്ങരംകുളം (ജോ. സെക്രട്ടറി), നസ്‌റുദ്ദീന്‍ വി ജെ (അക്കാദമിക്) ഷഫീഖ് കിനാലൂര്‍ (ഈവന്റ്), നാദിര്‍ഷാ റഹ്മാന്‍ (വെല്‍ഫയര്‍), സുലൈമാന്‍ ഊരകം (സാംസ്‌കാരികം), ഷക്കീബ് കൊളക്കാടന്‍ (മുഖ്യരക്ഷാധികാരി) എന്നിവരാണ് ഭാരവാഹികള്‍. ഷിബു ഉസ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഷഫീഖ് കിനാലര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു., അഷ്‌റഫ് വേങ്ങാട്ട്, നസ്‌റുദ്ദീന്‍ വിജെ, ഷംനാദ് കരുനാഗപ്പളളി എന്നിവര്‍ പ്രസംഗിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും നൗഫല്‍ പാലക്കാടന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top