Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

പാട്ടിന്റെ പാലാഴി തീര്‍ത്ത് ‘പുതുവെള്ളൈ മഴൈ’

റിയാദ്: പാട്ടിന്റെ പാലാഴിയില്‍ ശ്രുതിയും സ്വരവും രാഗവും താളവും സമന്വയിച്ചപ്പോള്‍ ‘പുതുവെള്ളൈ മഴൈ’ സംഗീത നിശയില്‍ മെലഡി ഗാനങ്ങളുടെ സാഗരം നിറഞ്ഞൊഴുകി. മൂന്നും നാലും പതിറ്റാണ്ടു മുമ്പ് മലയാളികള്‍ പാടുകയും ആസ്വദിക്കുകയും ചെയ്ത ഗാനങ്ങള്‍ പ്രവാസികള്‍ക്ക് ഗൃഹാതുരസ്മരണ ഉണര്‍ത്തുന്ന സംഗീത മേളയായി മാറി. 45 വര്‍ഷം മുമ്പ് ഉണ്ണിമേനോന്‍ ആലപിച്ച ഓളങ്ങള്‍ താളം തുള്ളുമ്പോള്‍ എന്ന ഗാനത്തോടെയാണ് സംഗീത നിശ തുടങ്ങിയത്. രണ്ടു വര്‍ഷം മുമ്പു പാടിയ രതിപുഷ്പം എന്ന എന്ന ഗാനവും ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്.

റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല ) ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ നയിച്ച സംഗീത നിശയാണ് പ്രവാസികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചത്.

നാട്ടില്‍ നിന്നെത്തിയ വാദ്യോപകരണ കലാകാരന്‍മാരായ അഭിജിത്, ബൈജു, വിനീഷ് എന്നിവരോടൊപ്പം റിയാദിലെ ജോസ് മാസ്റ്റര്‍, റോഷന്‍, ബിജു ഉതുപ്പ്, സന്തോഷ് തോമസ്, ജേക്കബ് ജെ ജെ, സലീം, സകീര്‍ പത്ര എന്നിവരാണ് ലൈവ് ഓര്‍ക്കസ്ട്ര നയിച്ചത്. റിംല ടെക്‌നിക്കല്‍ ടീം അംഗങ്ങളായ ശരത് ജോഷി, ഗോപു ഗുരുവായൂര്‍, ബിനീഷ് രാഘവന്‍ എന്നിവര്‍ തയ്യാറാക്കിയ ഉണ്ണിമേനോന്റെ പ്രോഫയില്‍ പ്രേക്ഷകരുടെ പ്രശംസ നേടി.

റിംലയുടെ ഗായകരായ ശ്യാം സുന്ദര്‍, അന്‍സാര്‍ ഷാ, സുരേഷ് കുമാര്‍, ഗോപു ഗുരുവായൂര്‍, വിനോദ് വെണ്മണി, രാമന്‍ ബിനു, നിഷ ബിനീഷ്, കീര്‍ത്തി രാജന്‍, ദേവിക ബാബുരാജ്, അനാമിക സുരേഷ്, ശിവദ രാജന്‍, ദേവിക രാമദാസ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

സാംസ്‌കാരിക സദസില്‍ പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സാമൂഹിക പ്രവര്‍ത്തകരായ പദ്മിനി ടീച്ചര്‍, ആശ ജോസ്, സിന്ധു സോമന്‍, സംഗീത അനൂപ്, സ്മിത രാമദാസ് എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ഷിഹാബ് കൊട്ടുകാട്, റിംല മുഖ്യ രക്ഷാധികാരി വാസുദേവന്‍ പിള്ള, നിര്‍വാഹക സമിതി അംഗം ബിനു ശങ്കരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം ഷോ ഡയറക്ടര്‍ സുരേഷ് ശങ്കര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ നന്ദിയും പറഞ്ഞു. ഹരിത അശ്വിന്‍ അവതാരകയായിരുന്നു.

രാജന്‍ മാത്തൂര്‍, മാത്യൂസ്, വിനോദ് വെണ്മണി, ജയന്‍ നായര്‍, രാമദാസ്, ഷജീവ് ശ്രീകൃഷ്ണപുരം, അതുല്‍,സ്മിത രാമദാസ്, ഷാലു അന്‍സാര്‍, വിധു ഗോപകുമാര്‍, ബിന്ധ്യ നീരജ്, ലീന ബാബുരാജ്, രാധിക സുരേഷ്, പ്രീതി വാസുദേവന്‍, രേണു സുരേഷ്, മഞ്ജു ജയറാം, സന്ധ്യ ജയചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷൈജു പച്ചയുടെ നേതൃത്വത്തില്‍ റിയാദ് ടാകീസ് പ്രവര്‍ത്തകര്‍ വളന്റിയര്‍മാരായി രംഗത്തുണ്ടായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top