Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

കാല്‍പ്പന്തുത്സവത്തിന് യാമ്പു ഒരുങ്ങി; കെഎംസിസി ഫുട്‌ബോള്‍ മേള മെയ് 24ന്

യാമ്പു: സൗദി കെ.എം.സി.സി ദേശീയ ഫുട്‌ബോളിന്റെ രണ്ടാം വാര മല്‍സരങ്ങള്‍ യാമ്പു റോയല്‍ കമ്മീഷന്‍ റദ്‌വ സ്‌പോട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കും. മെയ് 24 വെള്ളി വൈകീട്ട് 6.30ന് ആദ്യ മത്സരം അരങ്ങേറും. റീം റിയല്‍ കേരളയെ എച്ച് എം ആര്‍ യാമ്പു എഫ് സി നേരിടും. സെമി പ്രവേശനം ലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങുന്ന റീം റിയല്‍ കേരളക്കെതിരെ കഴിഞ്ഞ മല്‍സരത്തില്‍ നിന്നു വ്യത്യസ്ഥമായി പുത്തന്‍ താര നിരയുമാണ് എച്ച് എം. ആര്‍ യാമ്പു കളത്തിലിറങ്ങുന്നത്. അതു കൊണ്ട് തന്നെ സ്വന്തം കാണികള്‍ക്കു മുന്‍പില്‍ തിരിച്ചു വരവിനൊരുങ്ങിയാണ് പോരാട്ടത്തിന് കച്ചമുറുകുന്നത്.

യുമ്പുവിലെ ഫുട്‌ബോള്‍ മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് ദേശീയ കണ്‍വീനര്‍ മുജീബ് ഉപ്പടയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വിവിധ സംഘടനാ പ്രതിനിധികള്‍, ഫുട്‌ബോള്‍ ക്ലബ് സാരഥികള്‍, കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടാം മല്‍സരത്തില്‍ എന്‍ കംഫര്‍ട്ട് എ.സി.സി ശക്തരായ ചാംസ് കറി പൗഡര്‍ സബീന്‍ എഫ്.സി യുമായി ഏറ്റുമുട്ടും. ഈ മത്സരം ജയിച്ചാല്‍ സെമീ പ്രവേശനം ഉറപ്പിക്കാം എന്നതുകൊണ്ടുതന്നെ മാറ്റങ്ങളുമായാണ് പോരിനിറങ്ങുന്നത്. എന്‍ കംഫര്‍ട്ട് എ.സി.സിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ജയം അനിവാര്യമാണ്. അതുകൊണ്ട്തന്നെ പ്രതിരോധ നിരയിലും മുന്നേറ്റ നിരയിലും പുത്തന്‍ പരീക്ഷണവുമായാണ് എ.സി സി മല്‍സരത്തിനിറങ്ങുന്നത്.

യാമ്പു ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മത്സരം വീക്ഷിക്കാന്‍ യാമ്പുവിലെ വലിയ ജുമുഅ മസ്ജിദിനു സമീപം വൈകീട്ട് 4.30ന് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് യാമ്പു കെ.എം.സി.സി അറിയിച്ചു. യാമ്പുവിലെ കലാ, കായിക, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍, കെ.എം.സി.സിയുടെ വിവിധ ഘടകങ്ങള്‍, യാമ്പുവിലെ എട്ട് ക്ലബ്ബ് പ്രതിനിധികള്‍, വിവധ സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും വിവിധ കലാ രൂപങ്ങളും ഉല്‍ഘാടന ചടങ്ങിന് മാറ്റുകൂട്ടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top