Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

റിയാദ് ജീനിയസ് ഫൈനലിസ്റ്റുകളെ ആദരിച്ചു

റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ നേതൃത്വത്തില്‍ ഗ്രാന്റ്മാസ്റ്റര്‍ ജി.എസ് പ്രദീപ് നയിച്ച ജീനിയസ്-2024 വിജയികളെ ആദരിച്ചു. റിയാദ് ജീനിയസ് പട്ടം നേടിയ നവ്യാ സിംനേഷ്, ഫൈനല്‍ മത്സരാര്‍ത്ഥികള്‍ എന്നിവരെയാണ് കേളി ആദരിച്ചു. ബത്ഹ ലുഹ ആഡിറ്റോറിയത്തില്‍ വര്‍ണാഭമായ ചടങ്ങിലാം് കേളിയുടെയും കുടുംബവേദിയുടെയും നേതൃത്വത്തിലാണ് ആദരവ് നല്‍കിയത്.

പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി എന്നിവര്‍നിവ്യ സിംനേഷ്, അക്ബര്‍ അലി, ഷമല്‍ രാജ്, രാജേഷ് ഓണക്കുന്ന് എന്നിവര്‍ക്ക്പ്രശസാ പത്രം സമ്മാനിച്ചു. ഫൈനല്‍ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച സമ്മാന തുകയുടെ ഒരു ഭാഗം കേളിയുടെ പൊതിച്ചോര്‍ പദ്ധതിയലേക്ക് സംഭാവന നല്‍കുമെന്നു മത്സര വേദിയില്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യരക്ഷാധികാരി കെ.പി.എം.സാദിഖ്, രക്ഷാധികാരി കമ്മറ്റിയംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, ഫിറോസ് തയ്യില്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഗ്രാന്‍ഡ്മാസ്റ്റര്‍ജിഎസ് പ്രദീപിന്റെ ഷോകള്‍ ടെലിവിഷനിലൂടെ ആസ്വദിക്കുക എന്നതിലുപരി മത്സരാര്‍ഥിയാകുക എന്നത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നു മത്സരാര്‍ത്ഥികള്‍ പറഞ്ഞു. പ്രവാസ ഭൂമികയില്‍ നിന്നു ഇത്തരം അവസരത്തിന് വേദി ഒരുക്കിയ കേളി കലാസാംസ്‌കാരിക വേദിക്ക് അവര്‍ നന്ദയ അറിയിച്ചു.

ഗ്രാന്‍ഡ് മാസ്റ്ററുമൊത്തുള്ള യാത്രയുടെ തടക്കം മാത്രമാണ് റിയാദ് ജീനിയസ് ക്വിസ് മത്സരം. വ്യത്യസ്തമാര്‍ന്ന തുടര്‍ യാത്രകള്‍ റിയാദ് സമൂഹത്തിനായി ഇനിയും ഒരുക്കും. അതില്‍ വിദ്യാര്‍ത്ഥികളേയും അക്കാദമിക് തലത്തിലുള്ളവരേയുംപങ്കാളികളാക്കുമെന്നു കേളി മുഖ്യരക്ഷാധികാരി കെപിഎം സാദിക്ക് പറഞ്ഞു. വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് സ്വാഗതം പറഞ്ഞ പരിപാടിയില്‍ ആദരവ് ഏറ്റുവാങ്ങിയര്‍ നന്ദിയുംരേഖപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top