Sauditimesonline

UDF
യുഡിഎഫിന് കരുത്തായി പ്രവാസലോകം; റിയാദില്‍ കെഎംസിസി-ഒഐസിസി സമിതി

യുഡിഎഫിന് കരുത്തായി പ്രവാസലോകം; റിയാദില്‍ കെഎംസിസി-ഒഐസിസി സമിതി

റിയാദ്: തലസ്ഥാന നഗരിയില്‍ യുഡിഎഫ് കമ്മിറ്റി നിലവില്‍ വന്നു. റിയാദ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് കമ്മിറ്റി രൂപീകരിച്ചത്. സി.പി. മുസ്തഫ (മുഖ്യ രക്ഷാധികാരി), സലീം കളക്കര (ചെയര്‍മാന്‍), ശുഹൈബ് പനങ്ങാങ്ങര (ജനറല്‍ കണ്‍വീനര്‍), സുരേഷ് ശങ്കര്‍ (ചീഫ് കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. കുഞ്ഞി കുമ്പള, അഷ്‌റഫ് വെങ്ങാട്, അബ്ദുള്ള വല്ലാഞ്ചിറ, വി.കെ. മുഹമ്മദ്, മജീദ് ചിങ്ങോലി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, റഷീദ് കൊളത്തറ, രഘുനാഥ് പറശ്ശിനിക്കടവ്, റഹ്മാന്‍ മുനമ്പത്ത്, കെ.കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര എന്നിവര്‍ രക്ഷാധികാരികളാണ്.

വൈസ് ചെയര്‍മാന്‍മാരായി ഫൈസല്‍ ബാഹസ്സന്‍, മജീദ് പയ്യന്നൂര്‍, അസീസ് വെങ്കിട്ട, സന്തോഷ് വിളയില്‍, മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലു കുട്ടന്‍, റഫീഖ് മഞ്ചേരി, സജീര്‍ പൂന്തുറ, പി.സി. അലി, അമീര്‍ പട്ടണത്ത്, മൃദുല വിനീഷ്, ഷാഫി സെഞ്ചറി, അന്‍വര്‍ വാരം, നാസര്‍ വാകേരി, സുഹൈല്‍ കൊടുവള്ളി, അല്‍ത്താഫ് കൊല്ലം, അന്‍സാര്‍ വള്ളക്കടവ് എന്നിവരെയും തിരഞ്ഞെടുത്തു.

ഷംനാദ് കരുനാഗപ്പള്ളി, ജലീല്‍ തിരൂര്‍, നിഷാദ് ആലംകോട്, നാസര്‍ മാങ്കാവ്, ഷുക്കൂര്‍ ആലുവ, ഷമീര്‍ പറമ്പത്ത്, സിറാജ് വള്ളിക്കുന്ന്, ഷാഫി മാസ്റ്റര്‍ തൂവൂര്‍, ഷംസു പെരുമ്പട്ട, മുജീബ് മൂവാറ്റുപുഴ, സിയാദ് കായംകുളം, നവാസ് ഖാന്‍ തിരുവനന്തപുരം, സ്മിത മുഹയുദ്ധീന്‍, ജസീല മൂസ എന്നിവരാണ് കണ്‍വീനര്‍മാര്‍. മീഡിയ കമ്മിറ്റിയായി നൗഫല്‍ പാലകാടന്‍, അഷ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹ്മാന്‍, ജയന്‍ കൊടുങ്ങലൂര്‍, അമീര്‍ പൂക്കോട്ടൂര്‍, സയ്യിദ് ധര്‍മടം, യൂനുസ് തോട്ടത്തില്‍, നസീര്‍ വളപുരം, നിഷാദ് കരിപ്പൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top