Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

റിയാദില്‍ കെഎംസിസി രക്ത ദാന ക്യാമ്പ്

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ബ്ലഡ് ബാങ്കിലാണ് രക്തം നല്‍കിയത്. ‘അന്നം നല്‍കിയ രാജ്യത്തിന് ജീവ രക്തം’ എന്ന പ്രമേയത്തില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴുവന്‍ സെന്‍ട്രല്‍ കമ്മിറ്റികളും രക്ത ദാനത്തില്‍ പങ്കാളികളായി.

രക്തദാന ക്യാമ്പ് കൊണ്ടോട്ടി നിയോജക മണ്ഡലം എംഎല്‍എ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്വദേശികളോടൊപ്പം വിദേശ പൗരന്മാരെയും ചേര്‍ത്ത് നിര്‍ത്തി സൗദി ഭരണകൂടം കാണിക്കുന്ന സ്‌നേഹവും കരുണയും ലോകത്തിനാകമാനം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് ഇബ്രാഹിം അല്‍ സബാ കെഎംസിസി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഉസ്മാനാലി പാലത്തിങ്ങല്‍, വി കെ മുഹമ്മദ്, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, ജലീല്‍ തിരൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, അഷ്‌റഫ് വെള്ളപ്പാടം, അഡ്വ അനീര്‍ ബാബു, മാമുക്കോയ ഒറ്റപ്പാലം ,അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, പി സി അലി, നജീബ് നെല്ലാങ്കണ്ടി, പി സി മജീദ് കാളമ്പാടി, ഷമീര്‍ പറമ്പത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സിറാജ് വള്ളിക്കുന്ന്, ഷംസു പെരുമ്പട്ട,

ജില്ലാ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, ഹര്‍ഷാദ്ബാഹസ്സന്‍, മൊയ്ദീന്‍ കുട്ടി പൊന്മള, സലാം പറവണ്ണ , സിദ്ധീഖ് കോനാരി, നിസാര്‍ മാസ്റ്റര്‍ മലസ് , ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, കുഞ്ഞോയി കോടമ്പുഴ, മുഹമ്മദ്കുട്ടി മുള്ളൂര്‍ക്കര, സലിം പാവറട്ടി, ഷമീര്‍ എറണാംകുളം, ഇസ്മായില്‍ കരോളം, സുധീര്‍ വയനാട്, ബഷീര്‍ കോയിക്കലേത്ത് ആലപ്പുഴ, കബീര്‍ കോട്ടപ്പുറം, മെഹബൂബ് ധര്‍മ്മടം, ഷറഫു പുളിക്കല്‍, മുനീര്‍ വാഴക്കാട്, ഷറഫു തേഞ്ഞിപ്പലം, സഈദ് ധര്‍മ്മടം, ടി എ ബി അഷറഫ്, ഹംസ കട്ടുപ്പാ, ഹനീഫ മൂര്‍ക്കനാട്, റഫീഖ് പൂപ്പലം, ഫര്‍ഹാന്‍ കാരക്കുന്നു തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം നാല് മണിക്കാണ്അവസാനിച്ചത്

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top