Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

രാജു പാപ്പുള്ളിയുടെ നിര്യാണത്തില്‍ ഒഐസിസി അനുശോചനം

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ അന്തരിച്ച റിയാദിലെ സാമൂഹ്യ–ജീവകാരുണ്യ പ്രവര്‍ത്തകനും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളിയുടെ നിര്യാണത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയ രാജു തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.

ദീര്‍ഘകാലം റിയാദ് അല്‍ മുംതാസ് പ്രിന്റിംഗ് പ്രസ്സില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഒഐസിസിയുടെ പ്രാരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. സംഘടനയുടെ വളര്‍ച്ചക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തിപ്പെടുത്തലിനും നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു രാജു പാപ്പുളളിയെന്ന് അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.

ബത്ഹ സബര്‍മതിയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ ആമുഖ പ്രഭാഷണം നടത്തി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് അനുശോചന പ്രഭാഷണം നടത്തി. യോഗത്തില്‍ മുഹമ്മദലി മണ്ണാര്‍ക്കാട്, അഡ്വ. അജിത്ത്, ശിഹാബ് കരിമ്പാറ, അമീര്‍ പട്ടണത്ത്, സജീര്‍ പൂന്തുറ, ഷംനാദ് കരുനാഗപ്പള്ളി, ജോണ്‍സണ്‍ മാര്‍ക്കോസ്, ഷഹീര്‍ കോട്ടക്കട്ടില്‍, അബ്ദുല്‍ കരിം കൊടുവള്ളി, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, ബഷീര്‍ കോട്ടക്കല്‍, സിദ്ധിഖ് കല്ലുപറമ്പന്‍, ബഷീര്‍ കോട്ടയം, നാസര്‍ വലപ്പാട്, ഒമര്‍ ഷെരീഫ്, ഷാജി മഠത്തില്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, അന്‍സായി ഷൗക്കത്ത്, റഫീഖ് പട്ടാമ്പി, രാജു തൃശൂര്‍, അബുബക്കര്‍ പാലക്കാട്, ഹകീം പട്ടാമ്പി, സൈനുദ്ധീന്‍, അന്‍സാര്‍, അനസ് കൂട്ടുപാത, ജോസ് ജോര്‍ജ്, മുഹമ്മദലി പെരുവെമ്പ്, ഷാജഹാന്‍, ഹുസൈന്‍, മുസ്തഫ വിളയൂര്‍ തുടങ്ങിയവര്‍ രാജു പാപ്പുള്ളിയുമായി പങ്കിട്ട ഓര്‍മകള്‍ പങ്കുവെച്ച് അനുസ്മരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top