Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

ഒഐസിസി അംഗത്വ വിതരണം: സര്‍ക്കുലറില്‍ തട്ടി തര്‍ക്കം മുറുകുന്നു

റിയാദ്: ഒഐസിസി അംഗങ്ങളെ ചേര്‍ക്കുന്നതിന് ജില്ലാ കമ്മറ്റികള്‍ക്ക് റിയാദ് പ്രസീഡിയം കമ്മറ്റി അയച്ച സര്‍ക്കുലറിലെ വിവരങ്ങള്‍ സംബന്ധിച്ച് തര്‍ക്കം. ജില്ലാ കമ്മറ്റികള്‍ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ ജില്ല ഏതാണെന്ന് പരിഗണിക്കേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കുലര്‍. പരമാവധി കോണ്‍ഗ്രസ് അനുഭാവികളെ സംഘടനയുമായി അടുപ്പിക്കുന്നതിനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുമാണ് ഇത്തരം നിര്‍ദേശം നല്‍കിയത്.

25 അംഗങ്ങള്‍ക്ക് ഒരാളെ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് കൗണ്‍സിലറായി തെരഞ്ഞെടുക്കും. ഇങ്ങനെ തെരഞ്ഞെടുക്കുന്നവരെ അംഗത്വം ചേര്‍ക്കുന്ന ജില്ലക്ക് ലഭിക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതേസമയം, അംഗത്വം സ്വീകരിക്കുന്ന വ്യക്തിയുടെ ജില്ല പരിഗണിച്ച് മാത്രമാണ് സെന്‍ട്രല്‍ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ഓരോ ജില്ലയിലെയും പ്രവര്‍ത്തകര്‍ മറ്റു ജില്ലക്കാരെ തേടിപ്പിടിച്ച് അംഗത്വം ചേര്‍ക്കുന്നത് സെന്‍ട്രല്‍ കമ്മറ്റിയില്‍ കടന്നു കൂടാനാണ്. അതിനുളള അവസരം നിഷേധിച്ചാല്‍ അവരവരുടെ ജില്ലയിലുളളവരെ മാത്രം ചേര്‍ത്താല്‍ പോരെ എന്നാണ് മറുവിഭാഗം ചോദിക്കുന്നത്.

അതേസമയം, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളെ പരിഗണിക്കുമ്പോള്‍ അതാത് ജില്ലകളിലെ അംഗങ്ങളുടെ എണ്ണത്തിനു ആനുപാതികമായി മാത്രമാണ് പരിഗണിക്കുക എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിവാദവും തര്‍ക്കവും ആവശ്യമില്ലെന്നാണ് മൂന്നാമതൊരു വിഭാഗം വാദിക്കുന്നത്.

ഓരോ ജില്ലയും അതാതു ജില്ലയിലുളളവരെ മാത്രം ചേര്‍ക്കണമെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചാല്‍ തര്‍ക്കം ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്. എന്നാല്‍ സംഘടനയെ ശക്തിപ്പെടുത്താല്‍ പരമാവധി അംഗങ്ങളെ സംഘടനയില്‍ അണിനിരത്തുക എന്ന സതുദ്ദേശത്തോടെയാണ് ജില്ലാ കമ്മറ്റികള്‍ക്ക് ഏത് ജില്ലയില്‍ നിന്നുളളവരെയും അംഗത്വം ചേര്‍ക്കാമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ജില്ലാ കമ്മറ്റികള്‍ പിടിക്കാനും സെന്‍ട്രല്‍ കമ്മറ്റികളില്‍ ആദിപത്യം നേടാനും ചര്‍ച്ചകളും കൂടിയാലോചനകളും സജീവമാണ്. 2014 ഒക്‌ടോബര്‍ 31ന് ആണ്ഇ തിന് മുമ്പ് ഒഐസിസി തെരഞ്ഞെടുപ്പ് നടന്നത്. കടുത്ത മത്സരത്തിനൊടുവില്‍ കുഞ്ഞി കുമ്പളയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അന്ന് വിഭാഗിയത നിറഞ്ഞു നിന്നിരുന്നെങ്കില്‍ ഇന്ന് കൂടുതല്‍ ഐക്യം ദൃശ്യമാണ്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന നേതൃത്വം ജില്ലയിലും സെന്‍ട്രല്‍ കമ്മറ്റിയിലും വേണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. തെരഞ്ഞെടുപ്പില്ലാതെ ഭാരവാഹികളെ പ്രഖ്യാപിച്ച് സ്ഥാനമാനങ്ങള്‍ നേടാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. അത് അനുവദിക്കില്ലെന്ന നിലപാടിലാണ് ജില്ലാ കമ്മറ്റികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top