Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

റിയാദ് ഒഐസിസി ദേശീയ ദിനാഘോഷം

റിയാദ്: സൗദി ദേശീയ ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലാസ് കിംഗ് അബ്ദുള്ള പാര്‍ക്കില്‍ നടന്ന ചടങ്ങുകള്‍ ഘോഷയാത്രയും കേക്ക് മുറിച്ചു മധുരം വിതരണം ചെയ്തു ആഹഌദം പങ്കുവെച്ചു. പ്രോഗ്രാം കണ്‍വീനര്‍ സലീം അര്‍ത്തിയില്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാജി സോന ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, രഘുനാഫ് പറശ്ശിനിക്കടവ്, അബ്ദുല്‍ കരീം കൊടുവള്ളി, അമീര്‍ പട്ടണത്ത്, സക്കീര്‍ ധാനത്ത്, റഫീഖ് വെമ്പായം, സെയ്ഫ് കായങ്കുളം, ഷാനവാസ് മുനമ്പത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലുപറമ്പന്‍, നാസര്‍ വലപ്പാട്, ഷാജി മടത്തില്‍, മാത്യു ജോസഫ് എറണാകുളം, സന്തോഷ് കണ്ണൂര്‍ എന്നിവര്‍ ദേശീയ ദിനത്തിന്റെ സന്ദേശം പങ്കുവെച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്വാഗതവും പാലക്കാട് ജില്ലാ പ്രസിഡന്റ് ഷിഹാബ് കരിമ്പാറ നന്ദിയും പറഞ്ഞു.
ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ ലെയ്‌സ്, സഫീര്‍ ബുര്‍ഹാന്‍, ഷബീര്‍ വരിക്കപ്പള്ളി, ബിനോയ് മത്തായി, ഹരീന്ദ്രന്‍ കണ്ണൂര്‍, ഹാഷിം പാലക്കാട്, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, അന്‍സാരി എരുമേലി, ഷഫീഖ് കണ്ണൂര്‍, മജീദ് മൈത്രി, അക്ബര്‍ ബാദുഷ, നജീബ് കടയ്ക്കല്‍, സിജോ എറണാകുളം, ബൈജു കണ്ണൂര്‍, ഫിറോസ് കണ്ണൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top