
റിയാദ്: അത്തറില്ലാതെ അറബികള്‍ക്ക് ആഘോഷമില്ല. അത്തറുകള്‍ അറബികളുടെ ജീവിതത്തിന്റെ ഭാഗവുമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സുഗന്ധദ്രവ്യങ്ങളുടെ മികച്ച വിപണികളിലൊന്നാണ് സൗദി അറേബ്യ. ഇതു തിരിച്ചറിഞ്ഞാണ് സുഗന്ധ സൗന്ദര്യത്തിന്റെ വേറിട്ട കാഴ്ചകളൊരുക്കി റിയാദ് ഫ്രണ്ട് എക്സിബിഷന് സെന്ററില്‍ പെര്‍ഫ്യൂം എക്സിബിഷന് വേദി ഒരുക്കിയത്. റിയാദ് സീസണിന്റെ ഭാഗമായി നടക്കുന്ന പ്രദര്‍ശനം ജിസിസിയിലെ ഏറ്റവും വലിയ പെര്‍ഫ്യൂം പ്രദര്‍ശനമാണ്.

ദേശീയ, അന്തര്‍ദേശീയ രംഗത്തുളള 200 ലധികം കമ്പനികള്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് അജ്മല്‍ പെര്‍ഫ്യൂം കമ്പനി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അന്തര്‍ദേശീയ ബ്രാന്റുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുളള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സുഗന്ധവൃക്ഷം എന്നറിയപ്പെടുന്ന അഗര്‍വുഡ് പ്രമുഖ സ്റ്റാളുകളിലെല്ലാം പ്രദര്‍ശനത്തിനും വില്‍പ്പനക്കും എത്തിയിട്ടുണ്ട്. കിലോ ഗ്രാമിന് 2000 മുതല്‍ രണ്ട് ലക്ഷം റിയാല്‍ വരെ വിലയുള്ള അഗര്വുഡുകള് മേളയില്‍ ലഭ്യമാണ്.
പെര്‍ഫ്യൂം വ്യാപാരത്തിനും നിക്ഷേപത്തിനും മേളയില്‍ അവസരം ഉണ്ട്. പാക്കിംഗ് മെറ്റീരിയലുകള്‍, വിവിധ ഉത്പ്പന്നങ്ങളുടെ നിര്‍മാതാക്കള്‍ എന്നിവരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സ്വദേശികളും വിദേശികളും മേള സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. മാര്‍ച്ച് 12 വരെ മേള നീണ്ടു നില്ക്കും.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






